വനിതാ ടി-20 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം; ആദ്യ കളി ന്യൂസിലൻഡിനെതിരെ

സന്നാഹ മത്സരങ്ങളിൽ ആതിഥേയരായ വെസ് ഇൻഡീസിനെയും ഇംഗ്ലണ്ടിനെയും തോല്പിക്കാൻ സാധിച്ചത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകും.

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം; ആദ്യ കളി ന്യൂസിലൻഡിനെതിരെ

ആറാമത് വനിതാ ടി-20 ലോകകപ്പ് മത്സരങ്ങൾ ഇന്ന് വെസ്റ്റ് ഇഡീസിലെ ഗുയാനയിൽ ആരംഭിക്കും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. പേസ് ബൗളർ ജുലൻ ഗോസ്വാമി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുക. 6 പുതുമുഖങ്ങളാണ് ടീമിലുള്ളത്.

ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, അയർലൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ലോക റാങ്കിംഗിൽ അഞ്ചാമതായ ഇന്ത്യക്ക് കരുത്തരായ ന്യൂസിലൻഡും പാക്കിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തിൽ വെല്ലുവിളിയാകും. സന്നാഹ മത്സരങ്ങളിൽ ആതിഥേയരായ വെസ് ഇൻഡീസിനെയും ഇംഗ്ലണ്ടിനെയും തോല്പിക്കാൻ സാധിച്ചത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകും.

മിഥാലി രാജ്, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരാകും ഇന്ത്യൻ ബാറ്റിംഗിൻ്റെ കേന്ദ്രം. ഗോസ്വാമിയുടെ അഭാവത്തിൽ രാധ യാദവ്, പൂനം യാദവ്, മാൻസി ജോഷി തുടങ്ങിയവരുടെ പ്രകടനം ഇന്ത്യൻ മുന്നേറ്റത്തിൽ നിർണ്ണായകമാകും. ഇന്ത്യൻ സമയം 8.30 നാണ് മത്സരം ആരംഭിക്കുക.

Story by
Read More >>