പ്രൈസ് മണി പുൽവാമയിൽ ജീവൻ വെടിഞ്ഞ സൈനികരുടെ കുടുംബത്തിന്; ഹൃദയം കീഴടക്കി വിദർഭ

ഇറാനി ട്രോഫി മത്സരത്തിനു ശേഷം നടന്ന പുരസ്കാര വിതരണച്ചടങ്ങിൽ വെച്ച് വിദർഭ ക്യാപ്റ്റൻ ഫേസ് ഫസലാണ് ഇക്കാര്യം അറിയിച്ചത്.

പ്രൈസ് മണി പുൽവാമയിൽ ജീവൻ വെടിഞ്ഞ സൈനികരുടെ കുടുംബത്തിന്; ഹൃദയം കീഴടക്കി വിദർഭ

ഇറാനി ട്രോഫി ചാമ്പ്യൻ പട്ടത്തിലൂടെ ലഭിച്ച പ്രൈസ് മണി പുൽവാമ ഭീകരാക്രമണത്തിക് ജീവൻ വെടിഞ്ഞ സൈനികരുടെ കുടുംബത്തിന് നൽകി വിദർഭ. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഇറാനി ട്രോഫി മത്സരത്തിനു ശേഷം നടന്ന പുരസ്കാര വിതരണച്ചടങ്ങിൽ വെച്ച് വിദർഭ ക്യാപ്റ്റൻ ഫേസ് ഫസലാണ് ഇക്കാര്യം അറിയിച്ചത്.

ഇറാനി ട്രോഫി ചാമ്പ്യന്മാർക്ക് 10 ലക്ഷം രൂപയാണ് ബിസിസിഐ പ്രൈസ് മണിയായി നൽകുക. ഇതാണ് സൈനികരുടെ കുടുംബത്തിനായി വിദർഭ നൽകിയത്.

രഞ്ജി ചാമ്പ്യന്മാരും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള മത്സരം സമനിലയായെങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡിൻ്റെ ബലത്തിൽ വിദർഭ മത്സരം വിജയിക്കുകയായിരുന്നു. 280 റൺസ് വിജയലക്ഷ്യവുമായി നാലാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വിദർഭ 269/5 എന്ന സ്കോറിൽ നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിച്ച് പിരിയുകയായിരുന്നു.