സ്മൃതി മന്ദാന ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച വ​നി​ത ഏ​ക​ദി​ന താ​ര​മെ​ന്ന നേ​ട്ട​വും മ​ന്ദാ​ന സ്വ​ന്ത​മാ​ക്കി.

സ്മൃതി മന്ദാന ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ

ഇ​ന്ത്യ​ൻ താ​രം സ്മൃ​തി മ​ന്ദാ​ന​യ്ക്ക് ‌ഐ​സി​സി വ​നി​താ ക്രി​ക്ക​റ്റ​ർ ഓ​ഫ് ദി ​ഇ​യ​ർ പുരസ്കാരം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച വ​നി​ത ഏ​ക​ദി​ന താ​ര​മെ​ന്ന നേ​ട്ട​വും മ​ന്ദാ​ന സ്വ​ന്ത​മാ​ക്കി. 2018 ലെ ​പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു ​താരങ്ങളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ലോ​ക വ​നി​താ ട്വ​ന്‍റി-20 ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി ഇന്ത്യൻ ക്യാപ്റ്റൻ ഹെ​ർ​മ​ൻ പ്രീ​ത് കൗ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടീ​മി​ൽ‌ മ​ന്ദാ​ന​യും പൂ​നം യാ​ദ​വും ഇ​ടം​പി​ടി​ച്ചിട്ടുണ്ട്. ഇ​രു​വ​രും ഏ​ക​ദി​ന ടീ​മി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ന്യൂ​സി​ല​ൻ​ഡി​ന്‍റെ സു​സീ ബെ​റ്റ്സാ​ണ് ഏ​ക​ദി​ന ടീം ​ക്യാ​പ്റ്റ​ൻ.

ക​ഴി​ഞ്ഞ വ​ർ​ഷം മ​ന്ദാ​ന 12 ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 66.90 ബാ​റ്റിം​ഗ് ആ​വ​റേ​ജി​ൽ 669 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ സെ​മി​ഫൈ​ന​ലി​ൽ എ​ത്തി​യ​തി​ൽ മ​ന്ദാ​ന​യു​ടെ മി​ക​വും നി​ർ​ണാ​യ​ക​മാ​യി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ 178 റ​ൺ​സാ​ണ് മ​ന്ദാ​ന നേ​ടി​യ​ത്. 125.35 ആ​യി​രു​ന്നു സ്ട്രൈ​ക്ക് റേ​റ്റ്.‌