'നിങ്ങൾ മുൻപ് താൽക്കാലിക ക്യാപ്റ്റൻ എന്ന് കേട്ടിട്ടുണ്ടോ?'; പെയിനിനെ പരിഹസിച്ച് വീണ്ടും പന്ത്

അ​മ്പ​യ​ർ ഇ​യാ​ൻ ഗൂൾഡ് ഇ​ട​പെ​ട്ടാ​ണ് പ​ന്തി​ന്‍റെ പ്ര​കോ​പ​നം അ​വ​സാ​നി​പ്പി​ച്ച​ത്.

നിങ്ങൾ മുൻപ് താൽക്കാലിക ക്യാപ്റ്റൻ എന്ന് കേട്ടിട്ടുണ്ടോ?; പെയിനിനെ പരിഹസിച്ച് വീണ്ടും പന്ത്

ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​നി​ടെ ഓ​സ്ട്രേ​ലി​യ​ൻ നാ​യ​ക​ൻ ടിം ​പെ​യ്ൻ ന​ട​ത്തി​യ പ​രി​ഹാ​സ​ങ്ങ​ൾ​ക്ക് അ​തേ​ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി ഇ​ന്ത്യ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ​ന്ത് വി​ക്ക​റ്റി​നു പി​ന്നി​ൽ​നി​ന്ന് പെ​യ്നി​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

"ഇ​താ ന​മ്മു​ടെ അ​തി​ഥി. നി​ങ്ങ​ൾ ഇ​തി​ന് മു​ൻ​പ് താ​ൽ​ക്കാ​ലി​ക ക്യാ​പ്റ്റ​ൻ എ​ന്ന് കേ​ട്ടി​ട്ടു​ണ്ടോ? അ​ദ്ദേ​ഹ​ത്തെ നി​ന​ക്ക് (മായങ്ക്‌) പു​റ​ത്താ​ക്കേ​ണ്ടി വ​രി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് സം​സാ​രി​ക്കാ​നേ​റെ ഇ​ഷ്ട​മാ​ണ്. അ​ത് മാ​ത്ര​മെ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യൂ" എ​ന്ന് പ​ന്ത് മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​നോ​ടു പ​റ​യു​ന്ന​ത് സ്റ്റം​പ് മൈ​ക്ക് പി​ടി​ച്ചെ​ടു​ത്തു. ഒ​ടു​വി​ൽ അ​മ്പ​യ​ർ ഇ​യാ​ൻ ഗൂൾഡ് ഇ​ട​പെ​ട്ടാ​ണ് പ​ന്തി​ന്‍റെ പ്ര​കോ​പ​നം അ​വ​സാ​നി​പ്പി​ച്ച​ത്.

നേ​ര​ത്തെ, പ​ന്ത് ബാ​റ്റു ചെ​യ്യു​ന്ന​തി​നി​ടെ പെ​യ്ൻ വി​ക്ക​റ്റി​നു പി​ന്നി​ൽ സ്ലെഡ്ജിം​ഗ് ന​ട​ത്തി​യി​രു​ന്നു. എം.​എ​സ്. ധോ​ണി ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന, ട്വ​ന്‍റി-20 ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ പ​ന്തി​നു ഇ​നി പു​റ​ത്തു പോ​കേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു പെ​യ്നി​ന്‍റെ പ​രി​ഹാ​സം. പ​ന്തി​നെ പെ​യ്ൻ ബി​ഗ് ബാ​ഷ് ലീ​ഗി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.