ഏഴരക്കോടി മുടക്കി രാജസ്ഥാനെടുത്ത ജോഫ്ര ആർച്ചർ ഇന്ത്യാ വിരുദ്ധൻ; താരത്തിന്റെ പഴയ ട്വീറ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു

ധോണിയേയും ഇന്ത്യയെയും വിമർശിക്കുന്ന ഒട്ടേറെ ട്വീറ്റുകൾ ജോഫ്രെയുടെ ട്വിറ്റർ അക്കൗണ്ടിൽ കാണാം. ഇന്ത്യയെ തകർക്കണമെന്നും ധോണി വിചാരിക്കുന്നത് അയാൾ മിടുക്കനാണെന്നാണെന്നുമൊക്കെ ജോഫ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. ഐപിഎൽ കളിക്കാൻ മോഹമുണ്ടെന്നൊരു ട്വീറ്റും കാണാം. ഇന്ത്യാ വിരോധം കൂടാതെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ പ്രേമവും ട്വീറ്റുകളിൽ കാണാം.

ഏഴരക്കോടി മുടക്കി രാജസ്ഥാനെടുത്ത ജോഫ്ര ആർച്ചർ ഇന്ത്യാ വിരുദ്ധൻ; താരത്തിന്റെ പഴയ ട്വീറ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ ലേലത്തിൽ ഏഴരക്കോടി രൂപ മുടക്കി രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വെസ്റ്റ് ഇൻഡീസ് പേസ് ബൗളർ ജോഫ്ര ആർച്ചർ ഇന്ത്യാ വിരുദ്ധൻ. ജോഫ്രെയുടെ പഴയ ഇന്ത്യാ വിരുദ്ധ ട്വീറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ധോണിയേയും ഇന്ത്യയെയും വിമർശിക്കുന്ന ഒട്ടേറെ ട്വീറ്റുകൾ ജോഫ്രെയുടെ ട്വിറ്റർ അക്കൗണ്ടിൽ കാണാം.

ഇന്ത്യയെ തകർക്കണമെന്നും ധോണി വിചാരിക്കുന്നത് അയാൾ മിടുക്കനാണെന്നാണെന്നുമൊക്കെ ജോഫ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. ഐപിഎൽ കളിക്കാൻ മോഹമുണ്ടെന്നൊരു ട്വീറ്റും കാണാം. ഇന്ത്യാ വിരോധം കൂടാതെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ പ്രേമവും ട്വീറ്റുകളിൽ കാണാം. 2014 ൽ നടന്ന ടി 20 ലോകകപ്പിൽ പാക്കിസ്ഥാനും ബംഗ്ളാദേശും ഇന്ത്യയെ തോൽപ്പിക്കണമെന്നും ഇന്ത്യ പുറത്താവണമെന്നും ജോഫ്ര പറയുന്നു.

ഇക്കഴിഞ്ഞ ബിഗ് ബാഷ് ലീഗിൽ ഹൊബാർട്ട് ഹറികെയിൻസിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ജോഫ്രെയ്ക്ക് ഐപിഎല്ലിലേക്ക് വഴി തുറന്നത്. സ്ഥിരമായി 145 കിലോമീറ്ററിന് മുകളിൽ വേഗത പുലർത്തുന്ന ജോഫ്ര 35 കളികളിൽ നിന്ന് 44 വിക്കറ്റുകളാണ്‌ സ്വന്തമാക്കിയത്. ഡെത്ത് ഓവറുകളിൽ കൂറ്റനടികൾക്കും പേര് കേട്ട ജോഫ്ര മികച്ച ഫീൽഡർ കൂടിയാണ്.

22 കാരനായ ജോഫ്ര ആർച്ചറെ ഉയർന്ന തുകക്ക് തങ്ങൾ സ്വന്തമാക്കി എന്ന രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റിൽ ജോഫ്രെയുടെ ഇന്ത്യാ വിരുദ്ധ ട്വീറ്റുകൾ അഭയ് ചൗധരി എന്ന യൂസർ റിപ്ലെ ആയി ട്വീറ്റ് ചെയ്തതോടെയാണ് വെസ്റ്റ് ഇൻഡീസ് യുവതാരത്തിന്റെ ഭൂതകാലത്തെപ്പറ്റി ചർച്ചകളുയർന്നത്. ഈ ട്വീറ്റ് രാജസ്ഥാൻ റോയൽസ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. റോയൽസിന്റെ സ്ഥിരം പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുമെന്നുറപ്പുള്ളയാളാണ് ജോഫ്ര.

Read More >>