ആകെ കളിച്ചത് ഒരു കളി; സ്‌കോർ 20: എന്നിട്ടും ബിർളയുടെ കൊച്ചു മോൻ ഐപിഎല്ലിൽ

20 കാരനായ ആര്യമാൻ ഇടം കൈയ്യൻ ബാറ്റ്‌സ്മാനാണ്. മധ്യപ്രദേശിനായി ഒരൊറ്റ കളി മാത്രം പാഡണിഞ്ഞ ആര്യമാൻ രണ്ട് ഇന്നിങ്‌സുകളിലായി നേടിയത് വെറും 22 റൺസാണ്. ബിർള എന്ന പേര് കൊണ്ട് മാത്രമാണോ ആര്യമാൻ ടീമിലെത്തിയതെന്ന സംശയം ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.

ആകെ കളിച്ചത് ഒരു കളി; സ്‌കോർ 20: എന്നിട്ടും ബിർളയുടെ കൊച്ചു മോൻ ഐപിഎല്ലിൽ

ബിസിനസ് ഭീമനായ ആദിത്യ ബിർളയുടെ കൊച്ചു മോൻ ആര്യമാൻ ബിർള ഇത്തവണ ഐപിഎൽ കളിക്കും. ആദിത്യ ബിർളയുടെ മകൻ കുമാർ മംഗളം ബിർളയുടെ ഇളയ പുത്രനാണ് ആര്യമാൻ. രാജസ്ഥാൻ റോയൽസാണ് 30 ലക്ഷം രൂപ മുടക്കി ആര്യമാനെ ടീമിലെടുത്തത്.

20 കാരനായ ആര്യമാൻ ഇടം കൈയ്യൻ ബാറ്റ്‌സ്മാനാണ്. മധ്യപ്രദേശിനായി ഒരൊറ്റ കളി മാത്രം പാഡണിഞ്ഞ ആര്യമാൻ രണ്ട് ഇന്നിങ്‌സുകളിലായി നേടിയത് വെറും 22 റൺസാണ്. ബിർള എന്ന പേര് കൊണ്ട് മാത്രമാണോ ആര്യമാൻ ടീമിലെത്തിയതെന്ന സംശയം ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.

കാലിത്തീറ്റ കുംഭകോണം കേസിൽ ശിക്ഷയനുഭവിക്കുന്ന മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് 2008 മുതൽ 2012 ഡൽഹി ഡെയർഡെവിൾസ് ടീമിലുണ്ടായിരുന്നു. എന്നാൽ ഒരു കളിയിൽ പോലും കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. തേജസ്വി തന്റെ ആദ്യത്തെയും അവസാനത്തെയും ഫാസ്റ്റ് ക്ലാസ് മത്സരം കളിക്കുന്നത് പോലും 2011-2012 സീസണിലാണ്. കരിയറിലെ ഒരേയൊരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ 20 റൺസായിരുന്നു തേജസ്വിയുടെ സ്‌കോർ.

അതേ സമയം, മുൻ അണ്ടർ 19 താരവും മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ അനന്തിരവനുമായ മായങ്ക് ഡാഗറിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. മൂന്ന് തവണയായി നടന്ന ലേലങ്ങളിലും ആരും സ്വന്തമാക്കാതിരുന്ന ഡാഗറിനെ സെവാഗിന്റെ നിർബന്ധപ്രകാരമാണ് പഞ്ചാബ് ലേലത്തിലെടുക്കാൻ തയ്യാറായത്.

Read More >>