സച്ചിനെ മറികടന്ന് നേപ്പാൾ കൗമാര താരം; തകർന്നത് 30 വർഷം പഴക്കമുള്ള റെക്കോർഡ്

ദുബായില്‍ യുഎഇക്കെതിരേ നടന്ന ഏകദിനത്തിലാണ് നേപ്പാൾ താരത്തിൻ്റെ പ്രകടനം

സച്ചിനെ മറികടന്ന് നേപ്പാൾ കൗമാര താരം; തകർന്നത് 30 വർഷം പഴക്കമുള്ള റെക്കോർഡ്

ഇതിസാഹതാരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് പഴങ്കഥയാക്കി നേപ്പാളിന്റെ കൗമാരതാരം. രോഹിത് പൗഡല്‍ എന്ന പയ്യനാണ് 30 വർഷം പഴക്കമുള്ള സച്ചിൻ്റെ റെക്കോർഡ് തകർത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന ഖ്യാതിയാണ് രോഹിത് സച്ചിനെ മറികടന്ന് നേടിയെടുത്തത്. 16 വയസ്സും 146 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് അര്‍ധ സെഞ്ചുറി നേടിയത്. ദുബായില്‍ യുഎഇക്കെതിരേ നടന്ന ഏകദിനത്തിലാണ് നേപ്പാളിനു വേണ്ടി രോഹിത് അര്‍ധസെഞ്ചുറി കരസ്ഥമാക്കിയത്.

16 വയസ്സും 214 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ആദ്യ അന്താരാഷ്ട്ര അര്‍ധസെഞ്ചുറി നേടുന്നത്. പാകിസ്താനെതിരേ നടന്ന ടെസ്റ്റിലായിരുന്നു സചിന്റെ റെക്കോഡ് പ്രകടനം.