ഷമി അങ്ങനെ ചെയ്യില്ല; പിന്തുണയുമായി എംഎസ് ധോണി

"ഇതൊക്കെ അയാളുടെ വ്യക്തിപരമായ കാര്യമാണ്. നമ്മൾ അതിൽ ഇടപെടരുത്"- ധോണി പറഞ്ഞു.

ഷമി അങ്ങനെ ചെയ്യില്ല; പിന്തുണയുമായി എംഎസ് ധോണി

ഇന്ത്യൻ പേസർ ഷമിക്ക് പരസ്ത്രീകളുമായി ബന്ധമുണ്ടെന്ന ഷമിയുടെ ഭാര്യ ഹസിൻ ജഹാന്റെ പ്രസ്താവനയെ തള്ളി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണി. ഷമിക്ക് ഭാര്യയെയോ രാജ്യത്തെയോ വഞ്ചിക്കാൻ കഴിയില്ലെന്നും അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും ധോണി പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തോടായിരുന്നു ധോണിയുടെ പ്രതികരണം. "ഷമി നല്ലൊരു മനുഷ്യനാണ്. അയാൾക്ക് തന്റെ ഭാര്യയെയോ രാജ്യത്തിനെയോ ചതിക്കാൻ കഴിയില്ല. ഇതൊക്കെ അയാളുടെ വ്യക്തിപരമായ കാര്യമാണ്. നമ്മൾ അതിൽ ഇടപെടരുത്"- ധോണി പറഞ്ഞു.

നേരത്തെ, ഷമിക്കെതിരെ ഗാർഹിക പീഡനവും പരസ്ത്രീ ബന്ധവും വാതുവെപ്പുമുൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഭാര്യ ഹസിൻ ജഹാൻ ഉയർത്തിയിരുന്നു. ആരോപണങ്ങളെല്ലാം ഷമി തള്ളിയെങ്കിലും ഹസിന്റെ പരാതിയിൽ കൊൽക്കത്ത പൊലീസ് കേസെടുത്തു. ആരോപണമുയർന്ന പശ്ചാത്തലത്തിൽ ബിസിസിഐയുടെ വാർഷിക ശമ്പളപ്പട്ടികയിൽ നിന്നും ഷാമിയെ ഒഴിവാക്കിയിട്ടുണ്ട്.

Read More >>