പുരുഷ ക്രിക്കറ്റർമാർക്ക് ശമ്പളം ഏഴു കോടി: വനിതകൾക്ക് 50 ലക്ഷം; ബിസിസിഐയുടെ സ്ത്രീവിവേചനം

എ പ്ലസ് ഗ്രേഡ് വനിതാ ക്രിക്കറ്റ് താരങ്ങൾക്കില്ല. എ ഗ്രേഡിലുള്ള പുരുഷ, വനിതാ കളിക്കാർക്ക് യഥാക്രമം അഞ്ചു കോടിയും 50 ലക്ഷവുമാണ് ശമ്പളം.

പുരുഷ ക്രിക്കറ്റർമാർക്ക് ശമ്പളം ഏഴു കോടി: വനിതകൾക്ക് 50 ലക്ഷം; ബിസിസിഐയുടെ സ്ത്രീവിവേചനം

കഴിഞ്ഞ ദിവസം പുതുക്കിയ ബിസിസിഐയുടെ വാർഷിക ശമ്പളത്തിൽ കടുത്ത സ്ത്രീവിരുദ്ധത. പുരുഷ ക്രിക്കറ്റർമാരുടെ ഏറ്റവുമുയർന്ന ശമ്പളത്തുക ഏഴു കോടി രൂപയാണ്. അതേ സമയം വനിതാ ക്രിക്കറ്റർമാരുടെ ഏറ്റവുമുയർന്ന ശമ്പളത്തുക വെറും 50 ലക്ഷം മാത്രം. പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങളോടുള്ള ഈ വിവേചനം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്.

ഓരോ വർഷവും ബിസിസിഐ ക്രിക്കറ്റ് കളിക്കാർക്കുള്ള കരാർ പുതുക്കാറുണ്ട്. പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ എ പ്ലസ് മുതൽ സി വരെ നാല് ഗ്രേഡുകളാണ് കരാറിലുള്ളത്. എ പ്ലസ് ഗ്രേഡ് വനിതാ ക്രിക്കറ്റ് താരങ്ങൾക്കില്ല. എ ഗ്രേഡിലുള്ള പുരുഷ, വനിതാ കളിക്കാർക്ക് യഥാക്രമം അഞ്ചു കോടിയും 50 ലക്ഷവുമാണ് ശമ്പളം. ബി ഗ്രേഡിൽ മൂന്നു കോടിയും 30 ലക്ഷവും. ഏറ്റവും താഴ്ന്ന ഗ്രേഡ് സിയിൽ ഈ തുക യഥാക്രമം ഒരു കോടിയും 10 ലക്ഷം രൂപയുമാണ്.

വർഷാവർഷം ബിസിസിഐ നടത്തുന്ന ശമ്പള വർധനയിലും ഈ വിവേചനം കാണാനുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ മാസം നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഏകദിന, ടി-20 ടൂർണമെന്റുകളും ആധികാരികമായി ഇന്ത്യ ജയിച്ചിരുന്നു. ശമ്പളത്തിലെ വിവേചനത്തിനെതിരെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രംഗത്ത് വന്നിരുന്നു.

Read More >>