'മൗനിയായ പ്രധാനമന്ത്രി താനല്ല'; മോദിയുടെ മാധ്യമപ്പേടിയെ ട്രോളി മന്മോഹൻ സിംഗ്

"താന്‍ മൗനിയായ പ്രധാനമന്ത്രി ആയിരുന്നുവെന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ താന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രി ആയിരുന്നില്ല."-അദ്ദേഹം പറഞ്ഞു

മൗനിയായ പ്രധാനമന്ത്രി താനല്ല; മോദിയുടെ മാധ്യമപ്പേടിയെ ട്രോളി മന്മോഹൻ സിംഗ്

നരേന്ദ്ര മോദിയുടെ മാധ്യമപ്പേടിയെ പരിഹസിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ്. മാധ്യമങ്ങളോട് സംസാരിക്കാൻ ഭയമുള്ള പ്രധാനമന്ത്രി താനല്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം. 'ചെയ്ഞ്ചിംഗ് ഇന്ത്യ' എന്ന തൻ്റെ പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിലായിരുന്നു മോദിയ്ക്കുള്ള മന്മോഹൻ സിംഗിൻ്റെ ട്രോൾ.

താന്‍ മൗനിയായ പ്രധാനമന്ത്രി ആയിരുന്നുവെന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ താന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രി ആയിരുന്നില്ല. താന്‍ നിരന്തരമായി മാധ്യമങ്ങളെ കണ്ടിരുന്നു. എല്ലാ വിദേശ യാത്രകള്‍ക്ക് ശേഷവും മാധ്യമങ്ങളെ കാണാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

2014ൽ അധികാരമേറ്റതിനു ശേഷം ഒരു തവണ പോലും മോദി മാധ്യമങ്ങളെ അഭിമുഖീകരിച്ചിട്ടില്ല. ഇതിന് നിരന്തരമായി വിമർശനങ്ങളും ഏൽക്കുന്നുണ്ട്. മോദിയുടെ ഈ ഒളിച്ചു കളിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു.