ഉമേഷിന് ഏഴു വിക്കറ്റ്; കേരളം 106നു പുറത്ത്

37 റൺസോടെ പുറത്താവാതെ നിന്ന വിഷ്ണു വിനോദാണ് ടോപ്പ് സ്കോറർ.

ഉമേഷിന് ഏഴു വിക്കറ്റ്; കേരളം 106നു പുറത്ത്

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇന്ത്യൻ താരം ഉമേഷ് യാദവിൻ്റെ നേതൃത്വത്തിലുള്ള വിദർഭയുടെ പേസ് പട കേരളാ ബാറ്റ്സ്മാന്മാരുടെ ശവക്കുഴി തോണ്ടി. ഏഴു വിക്കറ്റ് വീഴ്ത്തിയ ഉമേഷാണ് കേരളാ നിരയ്ക്ക് കനത്ത പ്രഹരമേല്പിച്ചത്. ബാക്കിയുള്ള മൂന്നു വിക്കറ്റ് ഉമേഷിൻ്റെ പേസ് പങ്കാളി രജ്നീഷ് ഗുർബാനിയും വീഴ്ത്തിയതോടെ കേരളത്തിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോർ 106ന് അവസാനിച്ചു.

വെറും 28.4 ഓവറുകൾ മാത്രമാണ് കേരളം ബാറ്റ് ചെയ്തത്. 37 റൺസോടെ പുറത്താവാതെ നിന്ന വിഷ്ണു വിനോദാണ് ടോപ്പ് സ്കോറർ. 22 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയും 10 റൺസെടുത്ത ബേസിൽ തമ്പിയുമൊഴികെ മറ്റൊരാളും കേരളാ നിരയിൽ രണ്ടക്കം കടന്നില്ല.

11.4 ഓവറുകൾ ബൗൾ ചെയ്ത ഗുർബാനി 38 റൺസ് വഴങ്ങി മൂന്നു വികറ്റെടുത്തപ്പോൾ 12 ഓവറുകളിൽ 48 റൺസ് വഴങ്ങിയാണ് ഉമേഷിൻ്റെ ഏഴു വിക്കറ്റ് പ്രകടനം.