കൃഷ്ണഗിരിയിൽ പിറന്നത് ചരിത്രം; 113 റൺസ് വിജയത്തോടെ കേരളം സെമിയിൽ

വെറും 81 റൺസിന് ഗുജറാത്തിനെ എറിഞ്ഞു വീഴ്ത്തിയാണ് കേരളത്തിൻ്റെ വിജയം. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയും 4 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറും ചേർന്നാണ് ഗുജറാത്തിനെ കശാപ്പു ചെയ്തത്.

കൃഷ്ണഗിരിയിൽ പിറന്നത് ചരിത്രം; 113 റൺസ് വിജയത്തോടെ കേരളം സെമിയിൽ

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി സെമിഫൈനലിൽ. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ മത്സരത്തിൽ ശക്തരായ ഗുജറാത്തിനെ 113 റൺസിനു തകർത്താണ് കേരളത്തിൻ്റെ ചരിത്ര വിജയം. വെറും 81 റൺസിന് ഗുജറാത്തിനെ എറിഞ്ഞു വീഴ്ത്തിയാണ് കേരളത്തിൻ്റെ വിജയം. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയും 4 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറും ചേർന്നാണ് ഗുജറാത്തിനെ കശാപ്പു ചെയ്തത്. 31.3 ഓവറുകളിലാണ് കേരളം ഗുജറാത്തിനെ കെട്ടുകെട്ടിച്ചത്. സ്കോർ കേരളം-185, 171. ഗുജറാത്ത്-162, 81.

198 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനെ ബേസിലും സന്ദീപും ചേർന്ന് പിടിച്ചു കെട്ടുകയായിരുന്നു. 18 റൺസിനിടെ 4 വിക്കറ്റുകൾ നഷ്ടമായ ഗുജറാത്ത് ഒരിക്കലും കേരളത്തിന് ഭീഷണിയായില്ല. പുറത്താവാതെ 33 റൺസെടുത്ത രാഹുൽ വി ഷാ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. ധ്രുവ് റാവേലുമായിച്ചേർന്ന് കൂട്ടുകെട്ടുണ്ടാക്കാൻ ഷാ ശ്രമിച്ചുവെങ്കിലും 17 റൺസെടുത്ത ധ്രുവിനെ ബേസിൽ അസ്‌ഹറുദ്ദീൻ്റെ കൈകളിലെത്തിച്ചതോടെ ചീട്ടുകൊട്ടാരം പോലെ ഗുജറാത്ത് തകർന്നടിയുകയായിരുന്നു.

ക്യാപ്റ്റനും ഇന്ത്യൻ താരവുമായ പാർഥിവ് പട്ടേൽ ഗോൾഡൻ ഡക്ക് ആയി. പാർഥിവിനെ സച്ചിൻ ബേബി നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കുകയായിരുന്നു. ഗുജറാത്ത് നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. എക്സ്ട്രാസായിക്കിട്ടിയ 10 റൺസാണ് മൂന്നാമത്തെ ടോപ്പ് സ്കോറർ. 12 ഓവറിൽ 27 റൺസ് വഴ്ങ്ങിയാണ് ബേസിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.13.3 ഓവറിൽ 30 റൺസ് വിട്ടു കൊടുത്ത് സന്ദീപ് 4 വിക്കറ്റെടുത്തു.

Story by