പുൽവാമ: പിഎസ്എൽ ബഹിഷ്കരിച്ച് ഇന്ത്യൻ ആപ്പുകൾ; വിസമ്മതിച്ച് ക്രിക്ഇൻഫോ

എന്നാൽ ക്രിക്ഇൻഫോ ബഹിഷ്കരണത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.

പുൽവാമ: പിഎസ്എൽ ബഹിഷ്കരിച്ച് ഇന്ത്യൻ ആപ്പുകൾ; വിസമ്മതിച്ച് ക്രിക്ഇൻഫോ

പുൽവാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ബഹിഷ്കരിച്ച് ഇന്ത്യൻ സ്പോർട്സ് ആപ്പുകൾ. ക്രിക്ബസ് അടക്കമുള്ള ആപ്പുകളാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗ് ബഹിഷകരിച്ചത്. എന്നാൽ ക്രിക്ഇൻഫോ ബഹിഷ്കരണത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.

ഡി സ്പോർട്സ്, ഡ്രീം ഇലവൻ തുടങ്ങിയ ആപ്പുകൾ ഇന്നലെ തന്നെ പിഎസ്എൽ ബഹിഷ്കരിച്ചിരുന്നുവെങ്കിലും എൻഡിടിവി, ക്രിക്ബസ് തുടങ്ങിയ ആപ്പുകൾ ഇന്നാണ് കവറേജ് നിർത്തിയത്. ആപ്പുകൾ കവറേജ് നിർത്തണം എന്നാവശ്യപ്പെട്ട ട്വിറ്റർ കൂട്ടായ്മയ്ക്കു ശേഷമാണ് ക്രിക്ബസ് നടപടിയെടുത്തത്. എന്നാൽ ഇനിയും ക്രിക്ഇൻഫോ കവേജുകൾ ബഹിഷ്കരിച്ചിട്ടില്ല. ക്രിക്ഇൻഫോയ്ക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം ശക്തമാവുകയാണ്.

അതേ സമയം, പിഎസ്എല്ലിൻ്റെ ഇന്ത്യൻ ടെലികാസ്റ്റ് പൂർണ്ണമായും നിർത്തിയെന്ന റിപ്പോർട്ടുകളും ചില ദേശീയ മാധ്യമങ്ങൾ പുറത്തു വിടുന്നുണ്ട്.