ഇന്ന് അഞ്ചാമങ്കം; ഏകദിനത്തിനൊരുങ്ങി കാര്യവട്ടം

ആദ്യമായാണ് കാര്യവട്ടത്ത് ഒരു രാജ്യാന്തര ഏകദിന മത്സരം നടക്കുന്നത്.

ഇന്ന് അഞ്ചാമങ്കം; ഏകദിനത്തിനൊരുങ്ങി കാര്യവട്ടം

വെസ്റ്റ് ഇൻഡീസിൻ്റെ ഇന്ത്യൻ പര്യടനത്തിലെ അവസാന മത്സരം ഇന്ന്. തിരുവനന്തപുത്ത് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഉച്ചക്ക് 1.30 മുതൽ മത്സരം ആരംഭിക്കും.

ആദ്യമായാണ് കാര്യവട്ടത്ത് ഒരു രാജ്യാന്തര ഏകദിന മത്സരം നടക്കുന്നത്. ന്യൂസിലൻഡിനെതിരെ നടന്ന ടി-20 മത്സരമായിരുന്നു ഇവിടെ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരം. ടി-20യിൽ ഇന്ത്യ വിജയിച്ചിരുന്നു.

പരമ്പരയിലെ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 2-1 എന്ന എന്ന നിലയിൽ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഒരു മത്സരം വെസ്റ്റ് ഇൻഡീസ് വിജയിച്ചപ്പോൾ മറ്റൊരു മത്സരം സമനില ആയിരുന്നു.

Story by
Read More >>