മൻജോത് കൽറയ്ക്ക് സെഞ്ചുറി; ഇന്ത്യക്ക് നാലാം ലോകകപ്പ്

കഴിഞ്ഞ വർഷം അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തിയ ടീം വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെടുകയായിരുന്നു. ആ ലോകകപ്പിന് മുൻപ് ലോകകപ്പിന് മുൻപ് ഇന്ത്യൻ യുവനിരയുടെ കോച്ചായി ചുമതലയേറ്റ രാഹുൽ ദ്രാവിഡിന് കീഴിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന സന്ദേശം നൽകിയാണ് ഈ ലോകകപ്പ് അവസാനിക്കുന്നത്.

മൻജോത് കൽറയ്ക്ക് സെഞ്ചുറി; ഇന്ത്യക്ക് നാലാം ലോകകപ്പ്

ഓപ്പണർ മൻജോത് കൽറയുടെ അപരാജിത സെഞ്ചുറി മികവിൽ ഇന്ത്യയുടെ കുട്ടിപ്പട്ടാളത്തിന് നാലാം ലോകകപ്പ്. 102 പന്തിൽ 101 റൺസെടുത്ത കൽറയുടെയും 61 പന്തിൽ 47 റൺസെടുത്ത ഹാർവിക് ദേശായിയുടെയും മികവിലാണ് ഇന്ത്യയുടെ കുട്ടികൾ ബേ നോവലിൽ കിരീടമുയർത്തിയത്. ഗ്രൂപ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയെ തോല്പിച്ചിരുന്ന ഇന്ത്യ കിരീടസാധ്യതയിൽ മുന്നിലുള്ള ടീമായിരുന്നു. കളിച്ച എല്ലാ മത്സരത്തിലും വ്യക്തമായ ആധിപത്യത്തോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

തുല്യ ശക്തികളുടെ പോരാട്ടമാകുമെന്നു വിലയിരുത്തിയ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനൽ പോരാട്ടം പക്ഷെ, ഓസ്‌ട്രേലിയയുടെ ബാറ്റിങ് അവസാനിച്ചപ്പോഴേ ഏകപക്ഷീയമാകുമെന്നുറപ്പായിരുന്നു. രണ്ടു വിക്കറ്റുകൾ വീതമെടുത്ത് ഇഷാൻ പോറൽ, കമലേഷ് നഗർകോടി, ശിവ സിങ്, അങ്കുൾ റോയ് എന്നിവർ കേളി കേട്ട ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയെ 48 ആം ഓവറിൽ 216 റൺസിനു പുറത്താക്കിയിരുന്നു. 76 റൺസെടുത്ത ജോനാഥൻ മെർലോ മാത്രമാണ് പിടിച്ചു നിന്നത്.

മറുപടി ബാറിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ പൃഥ്വി ഷായും മൻജോത് കൽറയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ സെഞ്ചൂറിയനുമായി 71 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ക്യാപ്റ്റൻ പൃഥ്വി ഷാ 12 ആം ഓവറിൽ 29 റണ്സെടുത്ത് പുറത്തായെങ്കിലും ടൂർണമെന്റിലെ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ കൽറയുമായി ചേർന്നതോടെ യഥേഷ്ടം ഇന്ത്യൻ സ്‌കോർ ബോർഡിലേക്ക് റൺസൊഴുകി. ടൂർണ്ണമെന്റിലാദ്യമായി 50 റൺസിന്‌ മുകളിൽ സ്‌കോർ ചെയ്യാൻ കഴിയാതെ പോയ ഗിൽ 22 ആം ഓവറിൽ 31 റൺസിന്‌ പുറത്തായി. ശേഷം ഒന്നിച്ച കൽറയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദേശായിയും ചേർന്ന് അനായാസം ഇന്ത്യയെ കരക്കടുപ്പിക്കുകയായിരുന്നു. ഇരുവരും നോട്ട് ഔട്ട് ആണ്. ഇതോടെ മൂന്നു ലോകകപ്പുകൾ നേടിയ ഓസ്‌ട്രേലിയയെ മറികടക്കാനും ഇന്ത്യക്ക് സാധിച്ചു.

കഴിഞ്ഞ വർഷം അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തിയ ടീം വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെടുകയായിരുന്നു. ആ ലോകകപ്പിന് മുൻപ് ലോകകപ്പിന് മുൻപ് ഇന്ത്യൻ യുവനിരയുടെ കോച്ചായി ചുമതലയേറ്റ രാഹുൽ ദ്രാവിഡിന് കീഴിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന സന്ദേശം നൽകിയാണ് ഈ ലോകകപ്പ് അവസാനിക്കുന്നത്.

Read More >>