കീഴടങ്ങുന്നത് നല്ലതല്ല; പാക്കിസ്ഥാനെതിരെ ഇന്ത്യ ലോകകപ്പ് കളിക്കണമെന്ന് ശശി തരൂർ

'1999ൽ ​കാ​ർ​ഗി​ൽ യു​ദ്ധ​വേ​ള​യി​ൽ പോ​ലും ഇ​ന്ത്യ പാ​ക്കി​സ്ഥാ​നു​മാ​യി ക​ളി​ച്ചി​ട്ടു​ണ്ട്, ജ​യി​ച്ചി​ട്ടു​മു​ണ്ട്.'- തരൂർ പറഞ്ഞു

കീഴടങ്ങുന്നത് നല്ലതല്ല; പാക്കിസ്ഥാനെതിരെ ഇന്ത്യ ലോകകപ്പ് കളിക്കണമെന്ന് ശശി തരൂർ

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ലോ​ക​ക​പ്പി​ൽ ക​ളി​ക്കി​ല്ലെ​ന്ന ബി​സി​സി​ഐ​യു​ടെ നി​ല​പാ​ടി​നെ​തി​രെ ശ​ശി ത​രൂ​ർ എം​പി. ഇ​ന്ത്യ ക​ളി​ക്കു​ന്നി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ചാ​ൽ അ​ത് കീ​ഴ​ട​ങ്ങ​ലി​നു തു​ല്യ​മാ​കു​മെ​ന്നാണ് ത​രൂരിൻ്റെ അഭിപ്രായം.

ര​ണ്ട് പോ​യി​ന്‍റി​ന്‍റെ കാ​ര്യം മാ​ത്ര​മ​ല്ല ഇത്. 1999ൽ ​കാ​ർ​ഗി​ൽ യു​ദ്ധ​വേ​ള​യി​ൽ പോ​ലും ഇ​ന്ത്യ പാ​ക്കി​സ്ഥാ​നു​മാ​യി ക​ളി​ച്ചി​ട്ടു​ണ്ട്, ജ​യി​ച്ചി​ട്ടു​മു​ണ്ട്. ഇ​പ്പോ​ൾ പോ​രാ​ടാ​തെ കീ​ഴ​ട​ങ്ങു​ന്ന​ത് അ​ത്ര ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക്രി​ക്ക​റ്റി​ന്‍റെ ഒ​രു​ത​ല​ത്തി​ലും ഇ​നി പാ​ക്കി​സ്ഥാ​നു​മാ​യി ക​ളി​ക്കി​ല്ലെ​ന്ന് ബി​സി​സി​ഐ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യാ​ൽ മാ​ത്ര​മേ മ​റി​ച്ച് ചി​ന്തി​ക്കൂ എ​ന്നും ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു.

ഐ​സി​സി​യു​ടെ നി​ല​പാ​ട് പോ​ലും ത​ള്ളി​യാ​യി​രു​ന്നു ഇ​ക്കാ​ര്യ​ത്തി​ൽ ബി​സി​സി​ഐ ഇ​ത്ത​ര​ത്തി​ലൊ​രു ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.