ഷമി തട്ടിപ്പുകാരൻ: വീണ്ടും ആരോപണങ്ങളുയർത്തി ഹസിൻ ജഹാൻ; രേഖകൾ ഫേസ്ബുക്കിൽ

വിദ്യാഭ്യാസ രേഖയില്‍ ഷമിയുടെ ജനനം 1984 ജനുവരി ഒന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ മറ്റൊരു രേഖയില്‍ 1990ലാണ് ജനിച്ചതെന്ന് പറയുന്നു.

ഷമി തട്ടിപ്പുകാരൻ: വീണ്ടും ആരോപണങ്ങളുയർത്തി ഹസിൻ ജഹാൻ; രേഖകൾ ഫേസ്ബുക്കിൽ

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണങ്ങളുയർത്തി ഭാര്യ ഹസിൻ ജഹാൻ. വ്യത്യസ്ത വയസുകള്‍ രേഖകളില്‍ കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. വിവിധ ഔദ്യോഗിക രേഖകളുടെ പകര്‍പ്പും ഹസിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. ഓരോ രേഖയിലും ഷമിക്ക് ഓരോ വയസാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

വിദ്യാഭ്യാസ രേഖയില്‍ ഷമിയുടെ ജനനം 1984 ജനുവരി ഒന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ മറ്റൊരു രേഖയില്‍ 1990ലാണ് ജനിച്ചതെന്ന് പറയുന്നു. ഡ്രൈവിങ് ലൈസന്‍സില്‍ 1982 ആണ് ജനിച്ച വര്‍ഷം. തിരിച്ചറിയല്‍ കാര്‍ഡില്‍ 2001 ജനുവരിയില്‍ 21 വയസ് തികഞ്ഞുവെന്ന് പറയുന്നു. വയസുകള്‍ വ്യത്യസ്തമായി പറയുന്ന രേഖകളെല്ലാം ഹസിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷമി ഒരു തട്ടിപ്പുകാരനാണെന്നും ഹസിന്‍ ആരോപിക്കുന്നു. താരമായത് കൊണ്ടാണ് എല്ലാവരുടെയും പിന്തുണ ലഭിക്കുന്നത്. താരമായാല്‍ പിന്നെ എന്തുമാകാമെന്നും ഹസിന്‍ പരിഹസിക്കുന്നു.

നിലവില്‍ ഷമിയുമായി പിണങ്ങി സ്വന്തം നാടായ കൊല്‍ക്കത്തയിലേക്ക് പോയ ഹസിന്‍ ഇപ്പോള്‍ മുംബൈലാണ് താമസം. ഷമിക്കെതിരെ ഗാര്‍ഹിക പീഡനം മുതല്‍ ബലാല്‍സംഗവും ക്രിക്കറ്റ് ഒത്തുകളി ആരോപണം വരെ ഉന്നയിച്ചിരുന്നു ഹസിന്‍ ജഹാന്‍. ഷമിയുടെ ക്രിക്കറ്റ് ഭാവി തകരുമെന്ന് ഭയപ്പെട്ട ആരോപണങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്. അടുത്തിടെ ഹസിന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മോഡല്‍ വേഷത്തില്‍ അവരുടെ പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്. വിവാഹത്തിന് മുമ്പുണ്ടായിരുന്ന തന്റെ പഴയ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് ഹസിന്‍. അഭിനയരംഗത്തേക്കും അവര്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


Read More >>