സഞ്ജുവിന് ഇനി ജീവിതത്തിൻ്റെ കൂട്ടുകെട്ട്; ചാരു പങ്കാളിയാകും

കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

സഞ്ജുവിന് ഇനി ജീവിതത്തിൻ്റെ കൂട്ടുകെട്ട്; ചാരു പങ്കാളിയാകും

കളിക്കളത്തിലെ കൂട്ടുകെട്ടുകൾ പരിചയിച്ചു കഴിഞ്ഞ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇനി ജീവിതത്തിൻ്റെ കൂട്ടുകെട്ട്. തിരുവനന്തപുരം സ്വദേശിനി ചാരുലതയെ ജീവിതത്തിൻ്റെ ക്രീസിലേക്ക് കൂട്ടിയതോടെയാണ് സഞ്ജുവിൻ്റെ പുതിയ ഇന്നിംഗ്സിനും കൂട്ടുകെട്ടിനും തുടക്കമായത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. അഞ്ചു വർഷം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വൈകിട്ട് സുഹൃത്തുക്കൾക്കും മറ്റുമായി വിപുലമായി വിവാഹ സൽക്കാരം നടക്കും.

തിരുവനന്തപുരം മാർ ഇവാനിയോശ് കോളേജിലെ പഠന കാലത്ത് പ്രണയത്തിലായ ഇരുവരും കഴിഞ്ഞ സെപ്തംബർ അഞ്ചിനാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഇരുവരുടെയും മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചതിനു ശേഷമായിരുന്നു വെളിപ്പെടുത്തൽ.