ഐപിഎൽ ടീമുകൾ കണ്ണു തുറന്ന് കാണണം; 61 പന്തിൽ സെഞ്ചുറിയടിച്ച് പൂജാര

ടി-20ക്ക് അനുയോജ്യനല്ലെന്നാരോപിച്ച് തന്നെ തഴയുന്ന ഫ്രാഞ്ചസികൾക്ക് ഒരു മുന്നറിയിപ്പാണ് പൂജാരയുടെ ഈ പ്രകടനം.

ഐപിഎൽ ടീമുകൾ കണ്ണു തുറന്ന് കാണണം; 61 പന്തിൽ സെഞ്ചുറിയടിച്ച് പൂജാര

61 പന്തുകളിൽ തകർപ്പൻ സെഞ്ചുറിയടിച്ച് ചേതേശ്വർ പൂജാര. റെയിൽവേസിനെതിരെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 മത്സരത്തിലായിരുന്നു പൂജാരയുടെ പ്രകടനം. ഐപിഎൽ പടിവാതിലിലെത്തി നിൽക്കെ ടി-20ക്ക് അനുയോജ്യനല്ലെന്നാരോപിച്ച് തന്നെ തഴയുന്ന ഫ്രാഞ്ചസികൾക്ക് ഒരു മുന്നറിയിപ്പാണ് പൂജാരയുടെ ഈ പ്രകടനം.

61 പന്തുകളിൽ 14 ബൗണ്ടറികളും ഒരു സിക്സറും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്സ്. ഓപ്പണറായി ഇറങ്ങിയ പൂജാരയുടെ സെഞ്ചുറി മികവിൽ സൗരാഷ്ട്ര 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് അടിച്ചു കൂട്ടിയത്. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച റെയിൽവേസ് 15 ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി 138 റൺസ് എടുത്തിട്ടുണ്ട്.

Story by