ഏഷ്യാ കപ്പ് തോറ്റതിന് കോഹ്ലിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ലാദേശികൾ

ഐസിസിയോടുള്ള അഭ്യർത്ഥന രൂപത്തിലുള്ള സന്ദേശമാണ് കോഹ്ലിയുടെ സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.

ഏഷ്യാ കപ്പ് തോറ്റതിന് കോഹ്ലിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ലാദേശികൾ

ഏഷ്യാ കപ്പ് ഫൈനൽ ഇന്ത്യയോട് തോറ്റ ദേഷ്യം കോഹ്ലിയോട് തീർത്ത് ബംഗ്ലാദേശികൾ. കോഹ്ലിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് ബംഗ്ലാദേശ് ആരാധകർ ഇന്ത്യയോടുള്ള ദേഷ്യം തീർത്തത്. ഐസിസിയോടുള്ള അഭ്യർത്ഥന രൂപത്തിലുള്ള സന്ദേശമാണ് കോഹ്ലിയുടെ സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.

"പ്രിയപ്പെട്ട ഐസിസി, ക്രിക്കറ്റ് മാന്യന്മാരുടെ കളിയല്ലേ? എല്ലാ ടീമുകൾക്കും ഒരു പോലെ അവകാശങ്ങളില്ലേ? അതെങ്ങനെയാണെന്ന് ഒന്നറിയിക്കാമോ? ഔദ്യോഗികമായി ഈ ലോകത്തോട് മാപ്പു പറഞ്ഞ് അമ്പയർമാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ഓരോ തവണ സൈറ്റ് റിക്കവർ ചെയ്യുമ്പോഴും ഞങ്ങൾ ഹാക്ക് ചെയ്യും."- അവർ സൈറ്റിൽ കുറിച്ചു.

ഇന്ത്യൻ ടീമിനനുകൂലമായി അമ്പയർമാർ തീരുമാനമെടുത്തു എന്നാണ് ബംഗ്ലാദേശ് ആരാധകരുടെ ആദം. കൃത്യമായ തെളിവുകളോ വാദമുഖങ്ങളോ നിരത്താതെ ടീം തോൽക്കുമ്പോൾ അമ്പയർമാരെ കുറ്റം പറയുന്ന ബംഗ്ലാദേശ് ആരാധകർ ഇന്ത്യൻ ടീമിനെതിരെയും തിരിഞ്ഞിട്ടുണ്ട്. സിഎസ്‌ഐ (സൈബർ സെക്യൂരിറ്റി ആൻഡ് ഇൻ്റലിജൻസ്) എന്ന സൈബർ വിഭാഗമാണ് ഹാക്കിംഗിനു പിന്നിലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ഹാക്ക് ചെയ്ത സൈറ്റ് ഇപ്പോൾ തിരിച്ചെടുത്തിട്ടുണ്ട്.

Read More >>