ഇനി കളിക്കാനില്ലെന്ന് എബി; അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം

തന്റെ സ്വന്തം ആപ്ലിക്കേഷനിലൂടെയായിരുന്നു എബിയുടെ വിടവാങ്ങൽ പ്രഖ്യാപനം.

ഇനി കളിക്കാനില്ലെന്ന് എബി; അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം

ദക്ഷിണാഫ്രിക്കൻ താരവും വർത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളുമായ എബി ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചു. തന്റെ സ്വന്തം ആപ്ലിക്കേഷനിലൂടെയായിരുന്നു എബിയുടെ വിടവാങ്ങൽ പ്രഖ്യാപനം.

"വളരെ ബുദ്ധിമുട്ടേറിയ ഒരു തീരുമാനമായിരുന്നു ഇത്. ഒരുപാട് ആലോചിച്ചതിനു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.'- 34 കാരൻ കുറിച്ചു.

"ടീം അംഗങ്ങൾക്കും പിന്തുണച്ചവർക്കും സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് ബോർഡിനും ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികൾക്കും നന്ദി"

അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം.

Read More >>