അച്ചടക്ക ലംഘനം ആരോപിച്ച് 14കാരൻ പയ്യന് മൂന്നു വർഷത്തെ വിലക്ക്; നടപടി വിവാദത്തിലേക്ക്

2013ൽ പൃഥ്വി ഷായ്ക്കൊപ്പം സച്ചിൽ തെണ്ടുൽക്കറിൽ നിന്നും പ്രത്യേക പുരസ്കാരം ലഭിച്ച കുട്ടിയാണ് മുഷീർ ഖാൻ.

അച്ചടക്ക ലംഘനം ആരോപിച്ച് 14കാരൻ പയ്യന് മൂന്നു വർഷത്തെ വിലക്ക്; നടപടി വിവാദത്തിലേക്ക്

അച്ചടക്ക ലംഘനം ആരോപിച്ച് 14കാരൻ പയ്യന് മൂന്നു വർഷത്തെ വിലക്കേർപ്പെടുത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ്റെ നടപടി വിവാദമാകുന്നു. ഈ വർഷത്തെ മുംബൈ അണ്ടർ-16 ടീം ക്യാപ്റ്റനായ മുഷീർ ഖാനാണ് വിലക്കേർപ്പെടുത്തിയത്. മോശം പെരുമാറ്റം നടത്തിയെന്നാരോപ്പിച്ച് ഒരു ടീമംഗം നൽകിയ പരാതിയിൽ നടപടിയെടുക്കുകയായിരുന്നുവെന്നാണ് ക്രിക്കറ്റ് അസോസിയേഷൻ നൽകിയ വിശദീകരണം.

2013ൽ പൃഥ്വി ഷായ്ക്കൊപ്പം സച്ചിൽ തെണ്ടുൽക്കറിൽ നിന്നും പ്രത്യേക പുരസ്കാരം ലഭിച്ച കുട്ടിയാണ് മുഷീർ ഖാൻ. ഇന്ത്യയുടെ ഭാവി വാഗ്ദാനമായി പരിഗണിക്കപ്പെടുന്നയാണ് ഈ ഓൾറൗണ്ടർ. ടീമിനെ നയിക്കുന്ന ക്യാപ്റ്റനായതു കൊണ്ട് തന്നെ വിഷയം വളരെ ഗൗരവത്തിലാണ് ക്രിക്കറ്റ് അസോസിയേഷൻ എടുക്കുന്നതെന്നും അതു കൊണ്ടാണ് നടപടിയെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ഉന്മേഷ് അറിയിച്ചു.

എന്നാൽ സംഭവം വ്യക്തിപരമായ പക തീർക്കാൻ ഉപയോഗിക്കുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മുൻപും ഇത്തരം അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തു കൊണ്ട് അവർ അത് നേരത്തെ പറഞ്ഞില്ലെന്നാണ് ചോദ്യമുയരുന്നത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇന്ത്യൻ ദേശീയ താരങ്ങൾക്ക് സീരീസ് വിലക്കും പന്ത് ചുരണ്ടിയ ഓസ്ട്രേലിയൻ കളിക്കാർക്ക് വെറും ഒരു വർഷത്തെ വിലക്കും മാത്രം നൽകിയപ്പോൾ 14 വയസ്സുള്ള ഒരു കുട്ടിയ്ക്ക് അച്ചടക്ക ലംഘനത്തിൻ്റെ പേരിൽ മൂന്നു വർഷത്തെ വിലക്ക് നൽകിയത് ഉൾക്കൊള്ളാനാവുന്നില്ലെന്ന് സോഷ്യൽ മീഡീയ പറയുന്നു.

Story by