കോച്ചായി കുംബ്ലെയെ സ്വാഗതം ചെയ്യുന്ന ട്വീറ്റ് കൊഹ്ലി നീക്കം ചെയ്തു

ഴിഞ്ഞ വര്‍ഷം ജൂണ്‍ 23നായിരുന്നു കൊഹ്ലിയുടെ ട്വീറ്റ്. കൊഹ്ലുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കൊഹ്ലി ട്വീറ്റ് നീക്കിയത്.

കോച്ചായി കുംബ്ലെയെ സ്വാഗതം ചെയ്യുന്ന ട്വീറ്റ് കൊഹ്ലി നീക്കം ചെയ്തു


അനില്‍ കുംബ്ലയെ ഇന്ത്യന്‍ കോച്ചായി സ്വാഗതം ചെയ്തു കൊണ്ട് ഒരു വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് വിരാട് കോഹ്ലി നീക്കം ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കൊഹ്ലിയും അനില്‍ കുംബ്ലയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായി പരിശീലന സ്ഥാനം കുംബ്ലെ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'അനില്‍ കുംബ്ലെയെ പരിശീലകനായി വരുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെ'ന്ന് പറഞ്ഞ് കൊണ്ട് ചെയ്ത ട്വീറ്റ് ഇന്ത്യന്‍ നായകന്‍ പിന്‍വലിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നായിരുന്നു കൊഹ്ലിയുടെ ട്വീറ്റ്. കൊഹ്ലുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കൊഹ്ലി ട്വീറ്റ് നീക്കിയത്.


കുംബ്ലെയുടെ രാജിയും കൊഹ്ലിയുടെ ഈ പ്രവര്‍ത്തിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രശ്‌നങ്ങളുടെ രൂക്ഷതയുടെ തെളിവാണ്. രാജി വെച്ചതിന് പിന്നാലെ തന്റെ രീതികളും നായകനായ വിരാട് കൊഹ്ലിയുടെ രീതികളുമായി ഒന്നിച്ച് പോക്കാനുള്ള ബുദ്ധിമുട്ടാണ് രാജിയിലേക്ക് നയിച്ചതെന്ന് സൂചന നല്‍ക്കുന്ന കുറിപ്പ് അനില്‍ കുംബ്ലെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. നായകനായ കൊഹ്ലിയും പരിശീലനകനായ കുംബ്ലയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ബിസിസിഐ ശ്രമിച്ചിരുന്നുവെങ്കിലും അതില്‍ വിജയിക്കാനായില്ല. അനില്‍ കുംബ്ലെയുടെ പരിശീലകനായുള്ള കാലാവധി അവസാനിച്ചുവെങ്കിലും അത് നീട്ടി നല്‍കാനുള്ള തീരുമാനമാണ് ബിസിസി ഐ നേതൃത്വം കൈകൊണ്ടിരുന്നത്. അതിനെ തള്ളിക്കൊണ്ടാണ് കുംബ്ലെ രാജി വെച്ചത്. അനില്‍ കുംബ്ലെ രാജി വെക്കാനുള്ള കാരണം വിരാട് കൊഹ്ലിയുടെ പിടിവാശിയാണെന്നും അതിനാല്‍ കൊഹ്ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Read More >>