വാതുവയ്പ്പ് ആരോപണത്തില്‍ ഐ.പി.എല്ലില്‍ മൂന്ന് അറസ്റ്റ്

ഗുജറാത്ത്​ ലയൺസിലെ ചില താരങ്ങളും വാതുവയ്പ്പുമായി ബന്ധപ്പെട്ടു സംശയത്തിന്റെ നിഴലിലാണ്.

വാതുവയ്പ്പ് ആരോപണത്തില്‍ ഐ.പി.എല്ലില്‍ മൂന്ന് അറസ്റ്റ്

വാതുവയ്പ്പ്​ ആരോപണത്തില്‍ കളങ്കം ചാര്‍ത്തി ഇത്തവണയും ഇന്ത്യൻ പ്രീമിയർ ലീഗ്. മെയ്​ 10ന്​ നടന്ന ഗുജറാത്ത്​ ലയൺസ് ​-ഡൽഹി ഡെയർ ​ഡെവിൾസ്​ മത്സരത്തിനിടെ വാതുവയ്പ്പ്​ കുറ്റത്തിനു മൂന്ന്​ പേരെ ഡല്‍ഹി പൊലീസ് അറസ്​റ്റ്​ ചെയ്​തു. മത്സരം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലായിരുന്നു വാതുവയ്പ്പ് നടന്നതെന്ന് പൊലീസ് പറയുന്നു.

അറസ്റ്റിലായവരില്‍ നിന്നും 40.90 ലക്ഷം രൂപയും അഞ്ചു മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഗുജറാത്ത്​ ലയൺസിലെ ചില താരങ്ങളും വാതുവയ്പ്പുമായി ബന്ധപ്പെട്ടു സംശയത്തിന്റെ നിഴലിലാണ്.

ഒരു അണ്ടർ 19 താരമുൾപ്പെടെ രണ്ടു കളിക്കാരെ ​​പൊലീസ്​ ചോദ്യം ചെയ്​തതായും വാര്‍ത്തകളുണ്ട്. 2013ൽ വാതുവെപ്പുമായി ബന്ധപ്പെട്ട്​ വിലക്ക്​ നേരിട്ട ചെന്നൈ സൂപ്പർ കിങ്​സ്​, രാജസ്​ഥാൻ റോയൽസ്​ ടീമുകൾക്ക്​ പകരമായെത്തിയ ടീമുകളിലൊന്നാണ്​ ഗുജറാത്ത്​ ലയൺസ്​. വാതുവയ്പ്പ് വിവാദത്തെ തുടര്‍ന്ന് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും മലയാളി താരം ശ്രീശാന്തിനു ഇതുവരെ മത്സരത്തിനു തിരിച്ചെത്താനായിട്ടില്ല.