ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശിന് ചരിത്ര വിജയം

20 റണ്‍സിനാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശിന് ചരിത്ര വിജയം

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശിന് വിജയം. 20 റണ്‍സിനാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. തന്റെ 50ാം ടെസ്റ്റ് മാച്ചിനിറങ്ങിയ മുന്‍ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്റെ മികവിലാണ് ബംഗ്ലാദേശിന്റെ ഈ നേട്ടം. ഷക്കീബ് 84 റണ്‍സും 10 വിക്കറ്റും നേടി.


ബംഗ്ലാദേശ് ആദ്യ ഇന്നിംങ്‌സില്‍ 260 റണ്‍സ് നേടി. എന്നാല്‍ ഓസ്‌ട്രേലിയ്ക്ക് 217 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 221 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 244 ആള്‍ ഔട്ടായതോടെ ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു.


ഓസ്‌ട്രേലിയക്കു വേണ്ടി ഡേവിഡ് വാര്‍ണര്‍ 112 റണ്‍സും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 130 റണ്‍സുമെടുത്തു. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പരയില്‍ ബംഗ്ലാദേശ് പരാജയപ്പെടില്ലെന്ന് ഉറപ്പായി.


ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയയെ ഒരു ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശ് പരാജയപ്പെടുത്തുന്നത്. ധാക്ക ഷെരെ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം.


Read More >>