സന്തോഷ്‌ ട്രോഫി കിരീടം ബംഗാളിന്

ബംഗാളിന്റെ 32മത് സന്തോഷ് ട്രോഫി കിരീടമാണിത്. 44 തവണ സന്തോഷ് ട്രോഫി ഫൈനല്‍ കളിച്ചിട്ടുള്ള ടീമാണ് ബംഗാള്‍

സന്തോഷ്‌ ട്രോഫി കിരീടം ബംഗാളിന്

സന്തോഷ് ട്രോഫി കിരീടം ബംഗാള്‍ നേടി. ഗോവയ്ക്കെതിരെ അധികസമയത്തിന്റെ അവസാന നിമിഷത്തില്‍ ഗോല്‍ നേടിയാണ്‌ ബംഗാള്‍ ട്രോഫി കരസ്ഥമാക്കിയത്.

രണ്ട് പതിറ്റാണ്ടിന് ശേഷം സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം ഉയർത്താമെന്ന പ്രതീക്ഷയിലായിരുന്നു ഗോവ. 2009 ൽ ചെന്നൈയിൽ ബംഗാളിനെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തി ചാംപ്യൻമാരായ ശേഷം ഫൈനലിൽ എത്താൻ ഗോവയ്ക്ക് കഴിഞ്ഞിരുന്നില്ല.

ഇക്കുറിയിലെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ മന്‍വീര്‍ സിങ് നേടിയ ഗോളാണ് ബംഗാളിന്റെ വിജയത്തിലേക്ക് നയിച്ചത്. ആറു വര്‍ഷത്തിന് ശേഷമാണ് ബംഗാള്‍ കിരീടം സ്വന്തമാക്കുന്നത്.

ബംഗാളിന്റെ 32മത് സന്തോഷ് ട്രോഫി കിരീടമാണിത്. 44 തവണ സന്തോഷ് ട്രോഫി ഫൈനല്‍ കളിച്ചിട്ടുള്ള ടീമാണ് ബംഗാള്‍.

Read More >>