ശ്രീശാന്തിന് വിലക്ക് തുടരും;ബിസിസിഐ കടുപ്പിച്ചു തന്നെ!

സ്കോട്ടിഷ് ലീഗിൽ കളിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശ്രീശാന്തിന്‍റെ ഹർജി. എന്നാൽ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കാൻ ബിസിസിഐയെ സമീപിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

ശ്രീശാന്തിന് വിലക്ക് തുടരും;ബിസിസിഐ കടുപ്പിച്ചു തന്നെ!

ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ കഴിയില്ലെന്ന് ബി.സി.സി.ഐ. സ്‌കോട്ട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ വേണ്ടി ബി.സി.സി.ഐ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു ബി.സി.സി.ഐ.

ഡൽഹി പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബിസിസിഐ അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകൾ തയ്യാറാക്കിയത്. പൊലീസിന്റെ വാദങ്ങൾ തള്ളിയ കോടതി, കേസിൽ തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ഹർജിയിൽ ശ്രീശാന്ത് ഉന്നയിച്ചു.

ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും മുന്‍ ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തില്ലെന്നും ബി.സി.സി.ഐയ്ക്കു വേണ്ടി സിഇഒ രാഹുല്‍ ജോഹ്രി ഹൈക്കോടതിയെ അറിയിച്ചു.

സ്കോട്ടിഷ് ലീഗിൽ കളിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശ്രീശാന്തിന്‍റെ ഹർജി. എന്നാൽ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കാൻ ബിസിസിഐയെ സമീപിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

ബിസിസിഐ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലെന്റോര്‍ത്ത്‌സ് ക്രിക്കറ്റ് ക്ലബില്‍ ചേരാനുള്ള ശ്രീശാന്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്.