ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വീണ്ടും ഒരു മലയാളി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലാണ് അവരില്‍ പ്രമുഖന്‍. എം എസ് ധോണിയും വിരാട് കൊഹ്ലിയും കെറോണ്‍ പൊള്ളാഡും ഹാഷിം അംലയുമുള്‍പ്പെടെ 11 വിക്കറ്റാണ് തന്റെ കന്നി ഐപിഎല്‍ സീസണില്‍ ബേസില്‍ നേടിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വീണ്ടും ഒരു മലയാളി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഒരു മലയാളി കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ബേസില്‍ തമ്പിയെയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ 'എ' ടീമിലാണ് ബേസിലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂസിലെന്‍ഡ് 'എ' ടീമിനെതിരായ ഏകദിന മത്സരത്തിലാണ് ബേസില്‍ തമ്പി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 6ന് വിശാഖപട്ടണത്തിലാണ് ആദ്യ മത്സരം. യോര്‍ക്കര്‍ സ്‌പെഷലിസ്റ്റാണ് ബേസില്‍.

2017ലെ ഐപിഎല്ലിലൂടെയാണ് ബേസില്‍ തമ്പിയെ സെലക്ടര്‍മാര്‍ ആദ്യം ശ്രദ്ധിക്കുന്നത്. ഗുജറാത്ത് ലയണ്‍സിന്റെ താരമായ ബേസിലിനു മുന്നില്‍ മുട്ടു കുത്തിയ വമ്പന്മാര്‍ നിരവധിയാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലാണ് അവരില്‍ പ്രമുഖന്‍. എം എസ് ധോണിയും വിരാട് കൊഹ്ലിയും കെറോണ്‍ പൊള്ളാഡും ഹാഷിം അംലയുമുള്‍പ്പെടെ 11 വിക്കറ്റാണ് തന്റെ കന്നി ഐപിഎല്‍ സീസണില്‍ ബേസില്‍ നേടിയത്. ആ വര്‍ഷത്തെ എമേര്‍ജിംഗ് പ്ലയര്‍ പുരസ്‌കാരവും ബേസില്‍ സ്വന്തമാക്കി.

ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ 'എ' ടീമില്‍ ബേസിലിന് ഇടം ലഭിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാനുമൊത്ത് പരിശീലനം നടത്തിയതും ഐപിഎല്ലിലെ പരിചയ സമ്പത്തും ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ബേസിലിന് സഹായമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലില്‍ ബ്രണ്ടന്‍ മക്കല്ലം അടക്കമുള്ള വിദേശ താരങ്ങളോടൊപ്പം പരിശീലിക്കാന്‍ കഴിഞ്ഞതും ബേസിലിന്റെ പ്രകടനത്തെ സഹായിച്ചേക്കും.

Read More >>