ബലോൻ ദ് ഓർ പുരസ്കാരം ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

ഈ നേട്ടത്തിൽ മെസ്സിക്കൊപ്പം നെയ്മർ, ജിയാൻല്യൂജി ബുഫൺ, ലൂക്ക മോഡ്രിച്ച് എന്നിവരാണ് റൊണാൾഡോയ്ക്കും മെസ്സിക്കും പിന്നിലായി ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയത്.

ബലോൻ ദ് ഓർ പുരസ്കാരം ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ വർഷത്തെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം. ബാഴ്സിലോണിയൻ താരം ലയണൽ മെസ്സിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് റൊണാൾഡോ പുരസ്കാരം നേടിയത്. ഫ്രാൻസ് ഫുട്ബോൾ മാസികയുടെ ബലോൻ ദ് ഓർ പുരസ്കാരത്തിന് അഞ്ചാം തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തെരഞ്ഞെടുക്കപ്പെടുന്നത്.

റയൽ മാഡ്രിഡിനെ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ചതാണ് റൊണാൾ‍ഡോയ്ക്ക് തുണയായത്. ഫ്രാൻസിലെ ഏറ്റവും മികച്ച പുരസ്കാരം കൂടിയാണ് മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ.

ഈ നേട്ടത്തിൽ മെസ്സിക്കൊപ്പം നെയ്മർ, ജിയാൻല്യൂജി ബുഫൺ, ലൂക്ക മോഡ്രിച്ച് എന്നിവരാണ് റൊണാൾഡോയ്ക്കും മെസ്സിക്കും പിന്നിലായി ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയത്. ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രാൻസ് ഫുട്ബോൾ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വർഷം മുതൽ ബലോൻ ദ് ഓർ പുരസ്കാര നിർണയം നടത്തുന്നത്.

Read More >>