പേരും രൂപവും മാറി കൊൽക്കത്ത; ഇത്തവണ വിയർക്കും

അത്ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരുൾപ്പെടെ മാറ്റിയാണ് കൊൽക്കത്ത നാലാം സീസണിൽ കളത്തിലിറങ്ങുന്നത്. ആദ്യം അമർ ടോമാർ കൊൽക്കത്ത (എന്റെയും നിന്റെയും കൊൽക്കത്ത) എന്നും പിന്നീട് അമർ ടീം കൊൽക്കത്ത (എന്റെ ടീം കൊൽക്കത്ത) എന്നും പേര് മാറ്റിയ കൊൽക്കത്തയ്ക്ക് കിരീടം നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണ്.

പേരും രൂപവും മാറി കൊൽക്കത്ത; ഇത്തവണ വിയർക്കും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ മൂന്ന് സീസണുകളിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ടീം കൊൽക്കത്തയാണ്. ആദ്യ സീസണിലും കഴിഞ്ഞ സീസണിലും ചാമ്പ്യന്മാരായ കൊൽക്കത്ത രണ്ടാം സീസണിൽ സെമിയിലും കളിച്ചു. ചാമ്പ്യന്മാരായ രണ്ട് സീസണുകളിലും കേരളാ ബ്ലാസ്റ്റേഴ്‌സായിരുന്നു അവരുടെ എതിരാളികൾ. ആദ്യ സീസണിൽ എക്സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിനും മൂന്നാം സീസണിൽ ടൈബ്രേക്കര്‍ എന്ന ഭാഗ്യപരീക്ഷണത്തിലുമായിരുന്നു കൊൽക്കത്തയുടെ വിജയം.

അത്ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരുൾപ്പെടെ മാറ്റിയിട്ടാണ് കൊൽക്കത്ത നാലാം സീസണിൽ കളത്തിലിറങ്ങുന്നത്. ആദ്യം അമർ ടോമാർ കൊൽക്കത്ത (എന്റെയും നിന്റെയും കൊൽക്കത്ത) എന്നും പിന്നീട് അമർ ടീം കൊൽക്കത്ത (എന്റെ ടീം കൊൽക്കത്ത) എന്നും പേരു മാറ്റിയ കൊൽക്കത്തയ്ക്ക് കിരീടം നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ മൂന്ന് സീസണുകളിൽ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിന് കൊൽക്കത്തയിൽ സഹ പങ്കാളിത്തമുണ്ടായിരുന്നു. അവരുടെ ഓഹരികൾ ആർപി ഗ്രൂപ്പ് ചെയർമാൻ സഞ്ജീവ് ഗോയങ്ക വാങ്ങിയതോടെയാണ് കൊൽക്കത്ത പേര് മാറ്റിയത്.

കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന മുഴുവൻ വിദേശ താരങ്ങളെയും ടീം ഒഴിവാക്കി. ടീം ആകെ നില നിർത്തിയിരിക്കുന്നത് നാല് ഇന്ത്യൻ താരങ്ങളെ മാത്രമാണ്. കഴിഞ്ഞ സീസണിലെ കോച്ചായിരുന്ന ജോസ് ഫ്രാൻസിസ്‌കോ മോളീനയെയും കൊൽക്കത്ത ഒഴിവാക്കി. എട്ടു വിദേശ താരങ്ങളാണ് ഇക്കുറി ടീമിലുള്ളത്. കഴിഞ്ഞ സീസണുകളിൽ ടീമിൽ സ്‌പെയിൻ ആധിപത്യമായിരുന്നെങ്കിൽ ഇത്തവണ ഒരാൾ മാത്രമാണ് സ്പാനിഷ് താരം. ഇംഗ്ലണ്ട്, പോർച്ചുഗൽ, അയർലൻഡ്, ഫിൻലൻഡ്‌ എന്നീ രാജ്യക്കാരാണ് ടീമിലുള്ള ബാക്കി വിദേശീയർ. തീരെ മോശമല്ലാത്ത ടീമിനെയാണ് ക്ലബ് രംഗത്തിറക്കുന്നതെങ്കിലും ടീമിൽ വന്ന സമൂലമായ മാറ്റങ്ങളോട് കളിക്കാർ എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടറിയണം.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ഇംഗ്ലണ്ട് ദേശീയ ടീം സ്‌ട്രൈക്കറുമായ ടെഡി ഷെറിംഗ്‌ലാമാണ് എടികെയുടെ പുതിയ കോച്ച്. മാഞ്ചസ്റ്ററിനായി 97 മുതൽ 2001 വരെ കളിച്ച 104 മത്സരങ്ങളുൾപ്പെടെ മൊത്തം 755 മത്സരങ്ങളിൽ നിന്ന് 289 ഗോളുകളാണ് പ്രഫഷണൽ ഫുട്ബോളിൽ ടെഡിയുടെ സമ്പാദ്യം. പരിശീലക റോളിലെത്തിയിട്ട് രണ്ടു വർഷം. ഇംഗ്ലണ്ടിലെ മൂന്നാം കിട ക്ലബുകളെയാണ് ടെഡി പരിശീലിപ്പിച്ചിരുന്നത്. ഇക്കുറി ബ്ലാസ്റ്റേഴ്സ് പരിശീലകനായ മ്യൂളസ്റ്റിന്റെ ശിഷ്യനും കൂടിയാണ് ടെഡി.

കൊൽക്കത്തയിലെ ഏറ്റവും വലിയ ആകർഷണം ലോകം കണ്ട ഏറ്റവും മികച്ച മുന്നേറ്റ നിരക്കാരിലൊരാളായ റോബി കീനാണ്. 1997ൽ വോൾവി റെഹാംപ്ടനിലൂടെ പ്രഫഷണൽ ഫുട്ബോൾ കരിയറിന് തുടക്കമിട്ട കീൻ ടോട്ടനം, ലിവർപൂൾ, വെസ്റ്റ് ഹാം എന്നീ ക്ലബുകളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. മൊത്തം 726 പ്രൊഫഷണൽ മത്സരങ്ങൾ കളിച്ച പരിചയ സമ്പത്തുമായാണ് റോബി കീൻ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ സീസണിൽ ഐഎസ്എൽ ഏറ്റവുമധികം ശ്രദ്ധിക്കുക ഈ അയർലണ്ടുകാരനെത്തന്നെയാവും.

റോബി കീൻ

കൊൽക്കത്തയിലെ ഏറ്റവും വലിയ ആകർഷണം ലോകം കണ്ട ഏറ്റവും മികച്ച മുന്നേറ്റ നിരക്കാരിലൊരാളായ റോബി കീനാണ്. റോബി കീൻ തന്നെയാണ് കൊൽക്കത്തയുടെ മാർക്കീ പ്ലേയർ. 1997ൽ വോൾവി റെഹാംപ്ടനിലൂടെ പ്രഫഷണൽ ഫുട്ബോൾ കരിയറിന് തുടക്കമിട്ട കീൻ ടോട്ടനം, ലിവർപൂൾ, വെസ്റ്റ് ഹാം എന്നീ ക്ലബുകളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. മൊത്തം 726 പ്രൊഫഷണൽ മത്സരങ്ങൾ കളിച്ച പരിചയ സമ്പത്തുമായാണ് റോബി കീൻ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. വേഗതയും സാങ്കേതികത്തികവും ഒത്തു ചേർന്ന റോബി കീൻ മുന്നേറ്റ നിരയിൽ എവിടെയും കളിക്കും. 37 വയസ്സായെങ്കിലും റോബി കീനിന്റെ കാലുകളെ അത് ബാധിച്ചിട്ടില്ല. ഈ സീസണിൽ ഐഎസ്എൽ ഏറ്റവുമധികം ശ്രദ്ധിക്കുക ഈ അയർലണ്ടുകാരനെത്തന്നെയാവും. പോർച്ചുഗീസ് താരം സെക്യൂന റോബി കീനോടൊപ്പം എടികെ മുന്നേറ്റ നിരയിൽ പന്തു തട്ടും. ഡിപ്പോർട്ടീവോയിൽ കളിച്ചിട്ടുള്ള സെക്യൂന പോർച്ചുഗലിന്റെ അണ്ടർ 16 മുതൽ അണ്ടർ 20 വരെയുള്ള ദേശീയ ടീമുകളിൽ കളിച്ചിട്ടുണ്ട്. ഫിൻലൻഡുകാരനായ നജാസിക്ക്യുക്കിയാണ് ഇവരോടൊപ്പം മുന്നേറ്റ നിരയിൽ അണി നിരക്കുന്ന മൂന്നാമത്തെ വിദേശ താരം. പ്രൊഫഷണൽ ഫുട്ബോളിൽ 200 മത്സരങ്ങളുടെ പരിചയമുണ്ട് നജാസ്സിക്ക്. ഇവരോടൊപ്പം കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിയിൽ കളിച്ച ജയേഷ് റാണയും ഇന്ത്യൻ ദേശീയ ടീം താരമായ റോബിൻ സിംഗും ചേരും.

മധ്യനിരയിൽ ഇംഗ്ലീഷ് താരം കോൾ ബെക്കർ ബൂട്ട് കെട്ടും. ഇംഗ്ലണ്ട് സി ടീമിൽ കളിച്ചിട്ടുള്ള ബെക്കർ ചെറുകിട ക്ലബ്ബുകളിലാണ് തന്റെ കരിയർ ചിലവഴിച്ചത്. കവൻട്രി സിറ്റി, ബോൾട്ടൻ വാണ്ടറേഴ്‌സ് എന്നീ ക്ലബുകളിൽ കളിച്ചിട്ടുള്ള ബെക്കർക്ക് മൊത്തം 462 മത്സരങ്ങളുടെ പരിചയമുണ്ട്. കവൻട്രി സിറ്റി എഫ്സിയുടെ തന്നെ യൂത്ത് അക്കാദമിയുടെ കളി പഠിച്ച ഇംഗ്ളീഷുകാരൻ കോണർ തോമസ് ബേക്കറിനൊപ്പം മധ്യനിരയിൽ അണിനിരക്കും. 24കാരനായ കോണർ ഇംഗ്ലണ്ടിന്റെ അണ്ടർ 17, 18 ടീമുകളിൽ കളിച്ചിട്ടുണ്ട്. ഇവർക്കൊപ്പം കഴിഞ്ഞ തവണ പൂനെ സിറ്റിയിൽ കളിച്ച മേഘാലയൻ മിഡ്ഫീൽഡർ യൂജിങ്സിംഗ് ലിങ്‌ദോ ഇന്ത്യൻ താരങ്ങളായ ഡാരൻ കാൽഡെറിയ, ബിപിൻ സിംഗ്, ഹിതേഷ് ശർമ്മ തുടങ്ങിയവർ ബൂട്ടണിയും.

ബോൾട്ടൻ വാണ്ടറേഴ്‌സ്, ബാഡ്‌ഫോഡ് സിറ്റി എഫ്‌സി എന്നീ ക്ലബുകളുടെ പിൻനിരയിൽ കളിച്ച ടോം തോർപ്പ് ഇത്തവണ പ്രതിരോധത്തിൽ ജോർഡിക്ക് കൂട്ടാകും. ഇംഗ്ലണ്ട് അണ്ടർ 16 മുതൽ 21 വരെയുള്ള എല്ലാ ഏജ് ഗ്രൂപ്പുകളിലും പ്രതിനിധീകരിച്ചിട്ടുള്ള തോർപ്പ് 2012ൽ 19 വയസ്സിൽ താഴെയുള്ളവരുടെ യൂറോ കപ്പിൽ ഇംഗ്ലണ്ട് ടീം നായകനായിരുന്നു.

ടോം തോർപ്പ്

പിൻനിരയിൽ റയൽ മാഡ്രിഡ് യൂത്ത് അക്കാദമിയുടെ ഉത്പന്നം ജോർഡിയാണ് ശ്രദ്ധേയ താരം. സ്പെയിന്കാരനായ ജോർഡി റയൽ ബെറ്റിസ്‌, സെൽറ്റാ വീഗൊ എന്നിങ്ങനെ സ്പാനിഷ് ക്ലബുകളിൽ കളിച്ചിട്ടുണ്ട്. ബോൾട്ടൻ വാണ്ടറേഴ്‌സ്, ബാഡ്‌ഫോഡ് സിറ്റി എഫ്‌സി എന്നീ ക്ലബുകളുടെ പിൻനിരയിൽ കളിച്ച ടോം തോർപ്പ് ഇത്തവണ പ്രതിരോധത്തിൽ ജോർഡിക്ക് കൂട്ടാകും. ഇംഗ്ലണ്ട് അണ്ടർ 16 മുതൽ 21 വരെയുള്ള എല്ലാ ഏജ് ഗ്രൂപ്പുകളിലും പ്രതിനിധീകരിച്ചിട്ടുള്ള തോർപ്പ് 2012ൽ 19 വയസ്സിൽ താഴെയുള്ളവരുടെ യൂറോ കപ്പിൽ ഇംഗ്ലണ്ട് ടീം നായകനായിരുന്നു. പ്രബീർ ദാസ്, ദേശീയ താരം മോഹൻ രാജ്, ആറടി മൂന്നിഞ്ച് കാരനായ ഇന്ത്യൻ ദേശീയ ടീം താരം അൻവർ അലി, ഇന്ത്യയിലെ മികച്ച ഡിഫന്റർമാരിലൊരാളായ കീഗൻ പെരേര എന്നിവരും കൂടി ചേരുമ്പോൾ കൊൽക്കത്തയുടെ പ്രതിരോധ നിര തീരെ മോശമല്ലാത്തതായി മാറുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ, മുൻ അയർലൻഡ് ഗോൾ കീപ്പർ ജൂസി ജാസ്‌കലേനിയൻ അമർ ടീം കൊൽക്കത്തയുടെ ഗോൾ വല കാക്കും. 42കാരനായ ജൂസി ബോൾട്ടൻ വാണ്ടറേഴ്‌സ്, വെസ്റ്റ് ഹാം എന്നീ ക്ളബുകളിലുൾപ്പെടെ മൊത്തം 474 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും അനുഭവ സമ്പത്തുള്ള കീപ്പർക്കൊപ്പം ബംഗാളുകാരൻ ദേബജിത്ത് മജുംദാര്‍ റിസർവ് ഗോൾ കീപ്പറാകും.

വിദേശ താരങ്ങളിൽ റോബി കീനും ജൂസിയുമൊഴികെയുള്ളവർ 30 വയസ്സിൽ താഴെയുള്ളവരാണ്. ഇത് കൊൽക്കത്തയ്ക്ക് ഗുണം ചെയ്യാതിരിക്കില്ല. കഴിഞ്ഞ സീസണുകളിൽ കളിച്ച പോസ്റ്റിഗ, ജാവി ലാറ, ബോർജാ ഹെർണാണ്ടസ്, സമീംഗ് ദൗത്തി, ഇയാൻ ഹ്യൂം എന്നീ വിദേശ കളിക്കാരെ വെച്ച് ഈ ടീമിനെ താരതമ്യം ചെയ്‌താൽ ഇവർ ശരാശരി മാത്രമാണ്. അത് തന്നെയാവും കൊൽക്കത്തയുടെ പ്രശ്നവും.

Read More >>