ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ സ്ഥാനത്തേക്ക് അനില്‍ കുംബ്ലെയ്ക്കു സാധ്യത.

അനില്‍ കുംബ്ലെയ്ക്കു ഡയറക്ടര്‍ പദവി നല്‍കുമ്പോള്‍ രാഹുല്‍ ദ്രാവിഡ്‌ പ്രധാന പരിശീലകനായി നിയമിതനാകും എന്നാണ് സൂചനകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ സ്ഥാനത്തേക്ക് അനില്‍ കുംബ്ലെയ്ക്കു സാധ്യത.

അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റി ടീം ഡയറക്ടര്‍ സ്ഥാനം നല്‍കുമെന്ന് സൂചന. മുമ്പ് രവി ശാസ്ത്രി വഹിച്ചിരുന്ന പദവിയിലേക്ക് കുംബ്ലെയെ ഉയര്‍ത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. നിലവില്‍ എം വി ശ്രീധര്‍ ആണ് ടീം ഇന്ത്യയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗുണപരമായ മാറ്റത്തിനായാണ് ഘടന പരിഷ്കരിക്കുന്നതെന്നാണ് ബിസിസിഐ വിശദീകരണം. കുംബ്ലെ സ്ഥാനമൊഴിയുന്ന ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കാനുള്ള സാധ്യതയും ഉണ്ട്.

കുബ്ലെ പുതിയ പദവി ഏറ്റെടുക്കുന്ന പക്ഷം ബിസിസിഐ ടീമുകളുമായി ബന്ധപ്പെട്ട ക്രിക്കറ്റ് ഓപ്പറേഷന്‍സിന്റെ ചുമതല സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ക്കാകും ലഭിക്കാന്‍ സാധ്യതയുള്ളത്

Read More >>