ഐ ലീഗ് ഫുട്ബോള്‍ കിരീടം ഐസ്‌വാള്‍ എഫ്സിക്ക്

ഐ ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ വടക്ക് കിഴക്കന്‍ ടീമാണ് ഐസ്‌വാള്‍ എഫ്സി.

ഐ ലീഗ് ഫുട്ബോള്‍ കിരീടം ഐസ്‌വാള്‍ എഫ്സിക്ക്

ഐ ലീഗ് ഫുട്ബോള്‍ കിരീടം ഐസ്‌വാള്‍ എഫ്സിക്ക്. നിര്‍ണായക മത്സരത്തില്‍ ഷില്ലോങ് ലജോങ്ങിനെ സമനിലയില്‍ തളച്ചാണ് പോയിന്‍റ് നിലയില്‍ ഒന്നാമതെത്തി ഐസ്‌വാള്‍ കിരീടം നേടിയത്.ലജോങ്ങും ഐസ്‌വാളും ഓരോ ഗോള്‍ വീതം നേടി.

ഐ ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ വടക്ക് കിഴക്കന്‍ ടീമാണ് ഐസ്‌വാള്‍ എഫ്സി. 18 മത്സരങ്ങളില്‍ നിന്ന് 37 പോയിന്‍റാണ് ഐസ്‌വാള്‍ സ്വന്തമാക്കിയത്.ആദ്യമായാണ് ഐ ലീഗ് കിരീടം ഐസ്‌വാള്‍ നേടുന്നത്. അതേ സമയം അവസാനം വരെ കിരീടപ്രതീക്ഷ നിലനിര്‍ത്തിയ മോഹന്‍ ബഗാന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഡിക്കയായിരുന്നു ഗോള്‍ സ്‌കോറര്‍.

Story by