ശിവസേനയുടെ മറൈന്‍ഡ്രൈവ് സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്‌ഐ; എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹ ഇരുപ്പ് സമരം

സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നുവൈകുന്നേരം കിസ്ഓഫ് ലൗവ് പ്രവര്‍ത്തകരും മറൈന്‍ഡ്രൈവില്‍ ഒത്തുകൂടുന്നുണ്ട്.

ശിവസേനയുടെ മറൈന്‍ഡ്രൈവ് സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്‌ഐ; എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹ ഇരുപ്പ് സമരം

കൊച്ചി മറൈന്‍ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇന്നുരാവിലെ പത്തുമണിക്ക് സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തി മറൈന്‍ഡ്രൈവില്‍ സ്നേഹ ഇരുപ്പ് സമരം നടത്തുമെന്ന് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികള്‍ വ്യക്തമാക്കി.

കേരളത്തിന്റെ പുരോഗമന കാഴ്ചപ്പാടുകളെ തകര്‍ത്ത് സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമാണ് മറൈന്‍ഡ്രൈവ് സംഭവമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പറഞ്ഞു. മറൈന്‍വ്രൈ് സംഭവത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നുവൈകുന്നേരം കിസ്ഓഫ് ലൗവ് പ്രവര്‍ത്തകരും മറൈന്‍ഡ്രൈവില്‍ ഒത്തുകൂടുന്നുണ്ട്.

മുമ്പ് ഡൗണ്‍ടൗണ്‍ റസ്‌റ്റോറന്റ് വിഷയത്തില്‍ കേരളത്തില്‍ കിസ് ഓഫ് ലൗവിന്റെ നേതൃത്വത്തില്‍ ചുംബനസമരം നടന്നിരുന്നു. എന്നാല്‍ ഏതുതരത്തിലുള്ള പ്രതിഷേധങ്ങളാണ് നടത്തുക എന്നുള്ളത് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

Read More >>