മറൈന്‍ഡ്രൈവില്‍ ആക്രമണം നടത്തിയ ശിവസേനക്കാരന്‍ ബലാത്സംഗ കേസിലെ പ്രതി

ഇന്നലെ ചൂരലുമായി എത്തി യുവതിയുവാക്കളെ സദാചാരം പഠിപ്പിക്കാനെത്തിയ ശിവസേന നേതാവ് ടി കെ അരവിന്ദന്‍ സ്ത്രീ പീഡന കേസിലെ പ്രതി. ഹൈബി ഈഡന്‍ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മറൈന്‍ഡ്രൈവില്‍ ആക്രമണം നടത്തിയ ശിവസേനക്കാരന്‍ ബലാത്സംഗ കേസിലെ പ്രതി

കൊച്ചി മറൈന്‍ ഡ്രൈവില്‍ ചൂരല്‍വടികളുമായി യുവതിയുവാക്കളെ വിരട്ടിയോടിച്ച ശിവസേന നേതാവ് ടി കെ അരവിന്ദന്‍ മൂകയും ബധിരയുമായ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന് 2014 ല്‍ ഇയാള്‍ക്കെതിരെ ഞാറക്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിയമസഭയില്‍ ഹൈബി ഈഡന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇളംകുന്നപ്പുഴ ഹൈസ്‌കൂളിലെ സ്വീപ്പര്‍ ആയ യുവതിയെ ആണ് ശിവസേന നേതാവ് പീഡിപ്പിച്ചത്. സ്‌കൂള്‍ എച്ച്എമ്മിന്റെ പരാതിയിന്മേലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ചൂരലുമായി യുവതിയുവാക്കളുടെ മേല്‍ ചാടി വീണ ശിവസേനയുടെ അക്രമകാരികളെ പൊലീസ് സംരക്ഷിക്കുകയാണ് ചെയ്‌തെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു. ഓടിപ്പോകുന്ന യുവതിയുവാക്കളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശിവസേനക്കാര്‍ അത് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read More >>