താന്‍ മാംസഭുക്കാണ്, എന്ത് കഴിക്കണമെന്നും കഴിക്കേണ്ടെന്നും തീരുമാനിക്കുന്നത് കഴിക്കുന്നവരാണെന്നും വെങ്കയ്യനായിഡു

താന്‍ മാംസഭുക്കാണെന്ന് തുറന്നുസമ്മതിച്ച വെങ്കയ്യ നായിഡു എന്ത് കഴിക്കണമെന്നും കഴിക്കേണ്ടെന്നും കഴിക്കുന്നവരാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി

താന്‍ മാംസഭുക്കാണ്, എന്ത് കഴിക്കണമെന്നും കഴിക്കേണ്ടെന്നും തീരുമാനിക്കുന്നത് കഴിക്കുന്നവരാണെന്നും വെങ്കയ്യനായിഡു

കശാപ്പുനിരോധനം ചര്‍ച്ചയാവുമ്പോള്‍ സംഘപരിവാറിന്റെ നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. താന്‍ മാംസഭുക്കാണെന്ന് തുറന്നുസമ്മതിച്ച വെങ്കയ്യ നായിഡു എന്ത് കഴിക്കണമെന്നും കഴിക്കേണ്ടെന്നും കഴിക്കുന്നവരാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.

ഭക്ഷണം കഴിക്കുന്നവരുടെ തെരഞ്ഞെടുപ്പാണ്. ബി ജെ പി എല്ലാവരെയും സസ്യഭുക്കാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശരിയല്ല. ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. മാംസഭുക്കായ താന്‍ ബി ജെ പിയുടെ പ്രസിഡന്റായല്ലൊയെന്നും അദേഹം മുംബൈയില്‍ പറഞ്ഞു.