സേവ്യർ ബോർഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്ത്യയുടെ ത്രൈവാര്‍ഷിക സമ്മേളനം ആരംഭിച്ചു

മൂന്ന് ദിവസത്തെ പരിപാടികളില്‍ കരട് ദേശീയ വിദ്യാഭ്യാസ നയം 2019, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്ന മറ്റ് പ്രസക്തമായ വിഷയങ്ങളും ചർച്ച ചെയ്യും.

സേവ്യർ ബോർഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്ത്യയുടെ ത്രൈവാര്‍ഷിക സമ്മേളനം ആരംഭിച്ചു

സേവ്യർ ബോർഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ 23- മത് ത്രൈവാര്‍ഷിക സമ്മേളനം ഗുവാഹത്തി ഖാർഗുലിയിലെ ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ 2019 സെപ്റ്റംബർ 13 ന് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 13 മുതല്‍ 15 വരെ നീളുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയം 'ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ പുനരവലോകനം: കത്തോലിക്കാ സഭയുടെ വെല്ലുവിളികളും തന്ത്രങ്ങളും' എന്നുള്ളതാണ്.

കൊൽക്കത്ത അതിരൂപതാ മെത്രാനും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) വിദ്യാഭ്യാസ, സാംസ്കാരിക കമ്മീഷൻ ചെയർമാനുമായ മോസ്റ്റ് റവ. ഡോ. തോമസ് ഡിസൂസ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ ഇന്‍സ്റ്റിട്യൂറ്റ് ഡയറക്ടര്‍ ഫാ. പി.ഡി.ജോണിന്‍റെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുക.

ഒരു രാജ്യത്തിന്റെ പുരോഗതിയുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളം അതിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ വളര്ച്ചയാണ്. പ്രസ്തുത സമ്മേളനം ക്രിയാത്മകവും പ്രായോഗികവുമായ ഉൾക്കാഴ്ചകളുമായി വരുമെന്നും കത്തോലിക്ക സഭയുടെ ഉന്നതവിദ്യാഭ്യാസ സേവനങ്ങള്‍ കൂടുതല്‍ പ്രസക്തമാകുമെന്ന ഉറച്ച പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

സേവ്യർ ബോർഡ് പ്രസിഡന്റ് ഫാ. ലെസ്ലി മോറസ്, ഈസ്റ്റേൺ & നോർത്ത് ഈസ്റ്റേൺ റീജിയണൽ റീജിയണൽ പ്രസിഡന്റ് ഫാ. ഡോ. സെബാസ്റ്റ്യൻ ഔസേപ്പറമ്പിൽ, സീനിയർ ഡോ. അന്നമ്മ ഫിലിപ്പ്, സെക്രട്ടറി ജനറൽ, ഫാ. ഡോ. സ്റ്റീഫൻ മാവേലി, അസം ഡോൺ ബോസ്കോ സർവകലാശാല വൈസ് ചാൻസലർ ഫാ. പി.ഡി ജോൺ, ഡി.ബി.ഐ ഡയറക്ടർ ഫാ. ഇമ്മാനുവല്‍ കല്ലറയ്ക്കല്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

ഉദ്ഘാടന ചടങ്ങിൽ സീനിയർ ഹെഡ്‌വിജ് അവാര്‍ഡ് ചെന്നൈ സ്റ്റെല്ല മേരീസ് കോളേജ് ഏറ്റുവാങ്ങി. 'ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം - വെല്ലുവിളികളും തന്ത്രങ്ങളും' എന്ന വിഷയത്തില്‍ ന്യൂഡൽഹി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേഷൻ വൈസ് ചാൻസലർ പ്രൊഫ. എൻ.വി.വർഗീസ് പ്രഭാഷണം നടത്തി. ഇന്ന് നമുക്കറിയാവുന്ന സർവകലാശാലകൾ സമീപഭാവിയിൽ നിലനിൽക്കില്ല എന്ന് അദ്ദേഹം വിലയിരുത്തി. സർവകലാശാലകൾ ഇപ്പോള്‍ ഏതെങ്കിലും തൊഴില്‍ ലഭിക്കാവുന്ന ' ബിരുദധാരികളെയല്ല, ഭാവിയിലും തൊഴില്‍ ലഭിക്കാന്‍ കഴിയുന്ന ബിരുദധാരികളെ സൃഷ്ടിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു

ഡോണ്‍ ബോസ്കോ ഡയറക്ടര്‍ ഫാ.പിഡി.ജോണ്‍ സംസാരിക്കുന്നു ഡോണ്‍ ബോസ്കോ ഡയറക്ടര്‍ ഫാ.പിഡി.ജോണ്‍ സംസാരിക്കുന്നു

മൂന്ന് ദിവസത്തെ പരിപാടികളില്‍ കരട് ദേശീയ വിദ്യാഭ്യാസ നയം 2019, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്ന മറ്റ് പ്രസക്തമായ വിഷയങ്ങളും ചർച്ച ചെയ്യും. 1854ല്‍ ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാലകൾ ആരംഭിക്കുന്നതിനു മുമ്പു തന്നെ കത്തോലിക്കാ സഭ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിൽ ശ്രദ്ധ നല്കിയിരുന്നു. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് കോളേജ് 1816 ലും സെന്റ് ജോസഫ്സ് കോളേജ് തിരുച്ചിറപ്പള്ളി 1844 ലും പ്രവര്‍ത്തനം ആരംഭിച്ചത് ഈ ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്.

മൂന്ന് ദിവസത്തെ സമ്മേളനം സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലൂടെ സമാപിക്കും.

Read More >>