വത്തിക്കാനില്‍ ഇനി ഖുറാന്‍ പ്രഭാഷണവും!

റോമന്‍ കാതലിക് സഭയുടെ ആഗോള ആസ്ഥാനമാണ്‌ വത്തിക്കാന്‍. മറ്റൊരു അര്‍ത്ഥത്തില്‍ വിവരിച്ചാല്‍ മാര്‍പ്പാപ്പയുടെ ഭവനം! അതിനാല്‍ ത്തന്നെ റോമില്‍ ഇസ്ലാമിക പ്രഭാഷണം സഭ ഔദ്യോഗികമായി അനുവദിക്കുന്നത് നിസ്സാരകാര്യമായല്ല ലോകം വീക്ഷിക്കുന്നത്.

വത്തിക്കാനില്‍ ഇനി ഖുറാന്‍ പ്രഭാഷണവും!

വത്തിക്കാനില്‍ ഇനി ഖുറാന്‍ സൂക്തങ്ങളും മുഴങ്ങും. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ചരിത്രപരമായ ഈ മാറ്റത്തിന് ആഹ്വാനം നല്‍കിയത്. ഇസ്രയേലും പലസ്തീനും തമ്മിലുള്ള ബന്ധത്തില്‍ സമാധാനമുണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് വത്തിക്കാന്‍ ഇങ്ങനെയൊരു സമീപനം സ്വീകരിക്കുന്നത് എന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

റോമന്‍ കാതലിക് സഭയുടെ ആഗോള ആസ്ഥാനമാണ്‌ വത്തിക്കാന്‍. മറ്റൊരു അര്‍ത്ഥത്തില്‍ വിവരിച്ചാല്‍ മാര്‍പ്പാപ്പയുടെ ഭവനം! അതിനാല്‍ ത്തന്നെ റോമില്‍ ഇസ്ലാമിക പ്രഭാഷണം സഭ ഔദ്യോഗികമായി അനുവദിക്കുന്നത് നിസ്സാരകാര്യമായല്ല ലോകം വീക്ഷിക്കുന്നത്

ഞായറാഴ്ചയായിരിക്കും വത്തിക്കാന്‍ ദേവാലയത്തില്‍ ആദ്യമായി ഖുറാന്‍ വചനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രഘോഷണം നടക്കുന്നത്.

'രാഷ്ട്രീയത്തല്‍ നിന്നും ഒരു താല്‍ക്കാലിക വിട വാങ്ങലാണ്' ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. ഇസ്രായേല്‍-പലസ്തീന്‍ ബന്ധത്തില്‍ കഴിയുന്ന രീതിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഒരു ശ്രമം മാത്രമാണിത്.

ഇസ്രയേലും പലസ്തീനും സന്ദര്‍ശിച്ചു മാര്‍പാപ്പ ഇരു രാജ്യങ്ങളുടെയും നേതാക്കന്മാരെ ക്ഷണിച്ചിട്ടുണ്ട്. യഹൂദന്മാരും, ക്രൈസ്തവരും മുസ്ലീമുകളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ്‌ ശിമോന്‍ പെരെസിനെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രസ്താവനയും തുടര്‍ന്നു വന്നു.

വത്തിക്കാന്‍ വെബ്സൈറ്റില്‍ ചടങ്ങുകള്‍ ആഗോലത്തലത്തില്‍ സംപ്രേഷണം ചെയ്യും. ചടങ്ങിനെ കുറിച്ച് അമിത പ്രതീക്ഷ വച്ചുപുലര്‍ത്തരുതെന്നും, ചടങ്ങിനെ തുടര്‍ന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള സമധാനബന്ധം തിങ്കളാഴ്ച പ്രഭാതത്തില്‍ ഉണ്ടാകുമെന്നും ആരും തെറ്റിദ്ധരിക്കേണ്ടതില്ല എന്ന് റവ: പിസ്സബല്ല പറയുന്നു. ഇതൊരു ശ്രമമാണ്, പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും ലോകസമാധാനം നേടാനുമുള്ള ഒരു ശ്രമം!

Read More >>