യേശുവിന്റെ കല്ലറയുടെ നവീകരണം പൂര്‍ത്തിയായി;ഇനി വിശ്വാസികള്‍ക്ക് സന്ദര്‍ശിക്കാം

ക്രൂശിതനായ യേശുവിനെ കിടത്തിയ കല്ല്‌ ഉള്ളടക്കം ചെയ്തിരിക്കുന്ന ‘എഡിക്യൂള്‍' എന്ന ഭാഗമാണ് ഈ നവീകരണത്തില്‍ പ്രധാനമായും ചെയ്തത്.

യേശുവിന്റെ കല്ലറയുടെ നവീകരണം പൂര്‍ത്തിയായി;ഇനി വിശ്വാസികള്‍ക്ക് സന്ദര്‍ശിക്കാം

നോമ്പ് കാല വിശുദ്ധതയില്‍ യേശുവിനെ അടക്കം ചെയ്ത കല്ലറ നവീകരണത്തിനു ശേഷം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.

ഒമ്പത് മാസങ്ങള്‍ നീണ്ടുനിന്ന പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ശേഷമാണ് വിശുദ്ധ കല്ലറ ഇപ്പോള്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്.ജെറുസലേമിലുള്ള ചര്‍ച്ച് ഓഫ് ദി ഹോളി സെപല്‍കെറിലാണ് യേശുവിന്റെ കല്ലറയുള്ളത്.

ക്രൂശിതനായ യേശുവിനെ കിടത്തിയ കല്ല്‌ ഉള്ളടക്കം ചെയ്തിരിക്കുന്ന 'എഡിക്യൂള്‍' എന്ന ഭാഗമാണ് ഈ നവീകരണത്തില്‍ പ്രധാനമായും ചെയ്തത്. 70 വര്‍ഷങ്ങള്‍ മുന്‍പ് നവീകരിച്ചിരുന്ന മതിലുകള്‍ ഇപ്പോള്‍ കൂടുതല്‍ സംരക്ഷണത്തിലാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി, വിശ്വാസികള്‍ തെളിയിക്കുന്ന മെഴുകുതിരികളുടെ പുകയും അവശേഷിപ്പുമെല്ലാം പൂര്‍ണ്ണമായും നീക്കം ചെയ്തു.

നാഷണല്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഏതന്‍സില്‍ നിന്നുള്ള സംഘമാണ് കല്ലറ തുറന്ന് നവീകരണം നടത്തിയത്


Read More >>