ലൈംഗിക സ്വാഭിമാനം; മഴവില്‍ക്കൊടിയേന്തി ഫാറൂഖ് ഖാഖിയും മുസ്ലീം യുവതയും

ലൈംഗിക ന്യൂനപക്ഷങ്ങളോട് കര്‍ക്കശമായ നിലപാട് പുലര്‍ത്തുന്ന ക്രിസ്ത്യന്‍, ഇസ്ലാം, ജൂത മതസംഹിതകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഫാറൂഖ് ഖാഖി പിന്തുടരുന്നത്. ലൈംഗിക സ്വാഭിമാനവുമായി ബന്ധപ്പെട്ട് നിരവധി മുന്നേറ്റങ്ങള്‍ അടുത്ത കാലത്തുണ്ടായിട്ടുണ്ട്.

ലൈംഗിക സ്വാഭിമാനം; മഴവില്‍ക്കൊടിയേന്തി ഫാറൂഖ് ഖാഖിയും മുസ്ലീം യുവതയും

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹങ്ങളിലാണ് വിപ്ലവകരമായ ഇത്തരം മുന്നേറ്റങ്ങള്‍ കൂടുതലായി ഉണ്ടായിട്ടുള്ളത്. ഇതിന്റെ പാത പിന്തുടര്‍ന്ന് ആഗോള തലത്തില്‍ മുസ്ലീം യുവതയും ലൈംഗിക സ്വാഭിമാനത്തിനായി രംഗത്തിറങ്ങുന്നു. പൊതുവേ അസഹിഷ്ണുക്കളും ഇടുങ്ങിയ ചിന്താഗതിക്കാരുമൊക്കെയെന്ന് പ്രചരിപ്പിക്കപ്പെടുന്ന അമേരിക്കന്‍ മുസ്ലീങ്ങളാണ് പുതിയ ക്യാംപെയ്‌നുമായി രംഗത്തുള്ളത്.

എല്‍ജിബിടി വിഭാഗത്തില്‍പ്പെടുന്ന മുസ്ലീങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടുകളാണ് അമേരിക്കയിലേയും കാനഡയിലേയും ഒരു വിഭാഗം ഇമാമുകള്‍ പുലര്‍ത്തുന്നു. വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കാതെ ഖുറാന് പുനര്‍വ്യാഖ്യാനം നല്‍കിയാണ് ഇത്തരം ഇമാമുമാര്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ യൂണിറ്റി മോസ്‌കാണ് ഇത്തരത്തിലുള്ള വിശാല വീക്ഷണത്തിന്റെ പേരില്‍ ശ്രദ്ധേയയമാകുന്നത്. ഇവിടുത്തെ പുരോഹിതന്‍ എല്‍ ഫാറൂഖ് ഖാഖി തന്റെ സ്വവര്‍ഗ സ്വത്വം വെളിപ്പെടുത്തിയ വ്യക്തിയാണ്. ഇദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമാണ്. ഇദ്ദേഹത്തിന്റെ പ്രതിവാര പ്രഭാഷണങ്ങള്‍ ലൈംഗിക സ്വാഭിമാന പ്രഖ്യാപനം നടത്തിയിട്ടുള്ള മുസ്ലീങ്ങളെ വളരെയേറെ ആകര്‍ഷിക്കുന്നതാണ്.


ലൈംഗിക ന്യൂനപക്ഷങ്ങളോട് കര്‍ക്കശമായ നിലപാട് പുലര്‍ത്തുന്ന ക്രിസ്ത്യന്‍, ഇസ്ലാം, ജൂത മതസംഹിതകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഫാറൂഖ് ഖാഖി പിന്തുടരുന്നത്. തങ്ങളുടെ ലൈംഗികതയെക്കുറിച്ച് അപമാന ബോധം പേറുന്ന ന്യൂനപക്ഷ ലൈംഗിക സ്വത്വമുള്ളവരെ ശാക്തീകരിക്കുന്ന പ്രസംഗങ്ങളാണ് ഇദ്ദേഹം നടത്താറുള്ളത്. ഭൗതികവും ആത്മീയവും മാനസികവുമായ സുഖപ്പെടുത്തലിനെക്കുറിച്ച് ഇദ്ദേഹം ക്ലാസുകളെടുക്കാറുണ്ട്. ഖുറാന്‍ അനുശാസിക്കുന്നതുപോലുള്ള പരമ്പരാഗത മുസ്ലീമായി ഫാറൂഖിനെ പരിഗണിക്കാത്തവരുണ്ട്. എന്നാല്‍ സ്വന്തം ഹൃദയം പറയുന്നത് അനുസരിച്ച് നല്ല മുസ്ലീമായിരിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ മതം. യൂണിറ്റി മോസ്‌കില്‍ പരമ്പരാഗതമായ ഹിജാബ് ധരിച്ച മൂസ്ലീം സ്ത്രീകളേയും തലയില്‍ തട്ടമിടാത്ത, ടാറ്റൂ ധരിച്ച മുസ്ലീം വനിതകളേയും കാണാം. പാരമ്പര്യം പിന്തുടരാത്തതിന് പലരും അക്രമത്തിനിരയായിട്ടുള്ള അമേരിക്കയില്‍ ഫാറൂഖ് കാക്കിയുടെ മോസ്‌ക് ലൈംഗിക സ്വാഭിമാന പ്രഖ്യാപനം നടത്തിയിട്ടുള്ളവര്‍ക്ക് ഒരു അഭയകേന്ദ്രം കൂടിയാണ്.

Read More >>