സീറോ മലബാര്‍ സഭാ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന് സെക്രട്ടറിമാരെ നിയമിച്ചു

സഭയുടെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ജനറല്‍ സെക്രട്ടറിയായി റവ.ഡോ. ആന്റണി (ജോബി) മൂലയിലിനെയും കമ്മീഷനു കീഴില്‍ പുതിയതായി രൂപം കൊണ്ട പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ സെക്രട്ടറിയായി സാബു ജോസിനെയും നിയമിച്ചിട്ടുണ്ട്.

സീറോ മലബാര്‍ സഭാ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന് സെക്രട്ടറിമാരെ നിയമിച്ചു

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ജനറല്‍ സെക്രട്ടറിയായി റവ.ഡോ. ആന്റണി (ജോബി) മൂലയിലിനെ നിയമിച്ചു. ഈ കമ്മീഷനുകീഴിലുള്ള വിവിധസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സെക്രട്ടറിമാരെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടിയാണ് ഈ നിയമനം നടത്തിയിരിക്കുന്നത്.

ചങ്ങനാശേരി അതിരൂപതയിലെ തുരുത്തിയിലുള്ള കാനാ സെന്റ് ജോണ്‍പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രജിസ്ട്രാറും പ്രഫസറുമാണ് റവ.ഡോ. ആന്റണി മൂലയില്‍. റോമില്‍ നിന്നു കുടുംബദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയ ഇദ്ദേഹം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാണ്. കമ്മീഷനു കീഴില്‍ പുതിയതായി രൂപം കൊണ്ട പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ സെക്രട്ടറിയായി സാബു ജോസിനെയും നിയമിച്ചിട്ടുണ്ട്.

കെ.സി.ബി.സി. പ്രൊ-ലൈഫ് സമിതി ജനറല്‍ സെക്രട്ടറി, സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് സമിതി അംഗം, എറണാകുളം അതിരൂപത പബ്ലിക് അഫയേഴ്‌സ് സമിതി കണ്‍വീനര്‍, ന്യൂമാന്‍സ് അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്, ഗുഡ് ന്യൂസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍, അഗതി സംരക്ഷണ പ്രസ്ഥാനമായ 'ലൗ & കെയറി'ന്റെ ഡയറക്ടര്‍, മാനസികരോഗികളുടെ സംരക്ഷണത്തിനായുള്ള പ്രസ്ഥാനമായ 'കനിവി'ന്റെ പി.ആര്‍.ഒ., റാണി മരിയ ഫൗണ്ടേഷന്റെ ജനറല്‍ സെക്രട്ടറി, കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി ഇടപ്പള്ളി ഫൊറോന പ്രസിഡന്റ്, സെന്റ് മേരീസ് ഫാമിലി യൂണിറ്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കെ.സി.ബി.സി. പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ ആദരിച്ച ജീവസമൃദ്ധി കോഡിനേറ്റര്‍, കാരുണ്യ കേരള സന്ദേശ യാത്രയുടെ ചീഫ് കോഡിനേറ്റര്‍, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറി - പ്രൊമോട്ടര്‍, പ്രൊ-ലൈഫ് സമിതിയുടെ സ്ഥാപകാംഗം, പി.ആര്‍.ഒ. എന്നീ പദവികളില്‍ സേവനമനുഷ്ടിച്ചിരുന്നു. പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ഇടവകയിലെ ചേക്കോന്തയില്‍ കുടുംബാംഗമാണ്.

കമ്മീഷനിലെ മറ്റു സെക്രട്ടറിമാര്‍ അഡ്വ. ജോസ് വിതയത്തില്‍ (അല്മായ ഫോറങ്ങള്‍), അഡ്വ. ബിജു പറയന്നിലം (കത്തോലിക്കാ കോണ്‍ഗ്രസ്), ശ്രീമതി ജിജി ജേക്കബ് പുളിയംകുന്നേല്‍ (മാതൃവേദി), ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍ (ഫാമിലി അപ്പോസ്തലേറ്റ്) ഫാ. ലോറന്‍സ് തൈക്കാട്ടില്‍ (കുടുംബകൂട്ടായ്മ) എന്നിവരാണ്. കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലാണ്. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനാനിയിലും ബിഷപ് മാര്‍ ജോസ് പുളിക്കലുമാണ്.

Read More >>