ബോംബിനെ വിശേഷിപ്പിക്കാന്‍ 'അമ്മ' എന്ന പദം ഉപയോഗിക്കരുത്: മാര്‍പാപ്പാ

യുഎസ് സൈനിക തീരുമാനത്തിനെയായിരുന്നു ആഗോള കത്തോലിക്ക സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചത്

ബോംബിനെ വിശേഷിപ്പിക്കാന്‍ അമ്മ എന്ന പദം ഉപയോഗിക്കരുത്: മാര്‍പാപ്പാ

മാരകായുധത്തെ വിശേഷിപ്പിക്കാന്‍ 'അമ്മ' എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കരുതെന്നു മാര്‍പാപ്പ. ആണവേതര സ്‌ഫോടക വസ്തുവിനു ബോംബുകളുടെ അമ്മ (the Mother of All Bombs) എന്ന വിശേഷണം നല്‍കിയ യുഎസ് സൈനിക തീരുമാനത്തിനെയായിരുന്നു ആഗോള കത്തോലിക്ക സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചത്.

'അമ്മ ജീവന്‍ നല്‍കുന്നു. എന്നാല്‍ ബോംബ് ജീവനെടുക്കുന്നു. എന്നിട്ട് നമ്മള്‍ ആ ആയുധത്തെ അമ്മയെന്നു പേരിടുകയും ചെയ്യുന്നു. എന്താണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് ? ബോംബിന് 'അമ്മ' എന്ന വിശേഷണം നല്‍കിയെന്നു കേട്ടപ്പോള്‍ ഞാന്‍ ലജ്ജിച്ചു പോയി'- വത്തിക്കാനില്‍ കുട്ടികളുമായി സംവാദിക്കുമ്പോള്‍ മാര്‍പാപ്പ പറഞ്ഞു.

മേയ് 24 ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപും മാര്‍പാപ്പയും തമ്മില്‍ കൂടി കാഴ്ച നടക്കാനിരികക്കുകയാണ്. കഴിഞ്ഞ മാസം കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ് തീവ്രവാദികളെ തുരത്താനാണ് അമേരിക്ക GBU-43 Massive Ordnance Air Blast (MOAB) എന്ന് ബോംബിട്ടത്.

Read More >>