പെസഹ യഹൂദ ക്രിസ്ത്യൻ വിശ്വാസങ്ങളിൽ

മമ്രെയുടെ തോപ്പിലെ കൂടാരവാസിയായ അബ്രഹാം തുടങ്ങിവച്ച ആചാരവും അറബ് വഴിയാത്രക്കാരന്റെ പാദങ്ങൾ കഴുകിയാണു കാല്‍ കഴുകല്‍ ശുശ്രൂഷ തുടങ്ങിയത്

പെസഹ യഹൂദ ക്രിസ്ത്യൻ വിശ്വാസങ്ങളിൽ

റെജി ജോര്‍ജ്ജ്

ബൈബിളിൽ ആദ്യമായിട്ട് ഒരു കാൽ കഴുകൽ ശുശ്രൂഷയെപ്പറ്റി പറയുന്നത്. ഉത്പത്തി പുസ്തകം 18:4ൽ ആണു. പരിശ്ചേദനം (സുന്നത്തുകല്ല്യാണം കഴിഞ്ഞ്) ഉണങ്ങാത്ത മുറിവിന്റെ വേദനയുമായി മമ്രെയുടെ തോപ്പിലെ തന്റെ കൂടാരവാതിൽക്കൽ കൂടാരവാസിയായ അബ്രഹാം വിശ്രമിക്കുമ്പോൾ, അങ്ങു ദൂരെ ഉഷ്ണചൂടിൽ മൂന്നു അറബ് ബെഡുവീയൻ വഴിയാത്രക്കാരെ കണ്ട അബ്രഹാം തന്റെ മുറിവിന്റെ വേദനകളെ മറന്നു അവർക്കരുകിലേകു ഓടി എത്തി തന്റെ കൂടാരത്തിലേക്കു സ്വാഗതം ചെയ്യുമ്പോൾ ആണു അല്പം ജലം കൊണ്ടൂ അറബ് ബെഡുവിയൻ വഴിയാത്രക്കാരുടെ പാദങ്ങൾ കഴുകി തന്റെ കൂടാരത്തിലേക്കു സ്വാഗതം ചെയ്യുന്നത്.

ഇന്ന് പോപ്പ് മുസ്ലിങ്ങളുടെ കാൽ കഴുകുന്നതു വാർത്തയാകുമ്പോൾ മമ്രെയുടെ തോപ്പിലെ കൂടാരവാസിയായ അബ്രഹാം തുടങ്ങിവച്ച ആചാരവും അറബ് വഴിയാത്രക്കാരന്റെ പാദങ്ങൾ കഴുകിയാണു തുടങ്ങിയത് എന്നും ഓർക്കുക!

സോക്സും ഷൂം ഉപയോഗിക്കാതെ ചെരുപ്പുമാത്രം ഇടുന്ന മധ്യപൗരസ്ത പ്രദേശങ്ങളിലെ ആചാര ഉപചാരങ്ങളുടെ ഭാഗമായി മാറുകയായിരുന്നു പിന്നീടു കാൽ കഴുകൽ. വീടിനുള്ളിലേക്കു ചെരുപ്പിനു പ്രവേശനം ഇല്ലാത്ത മദ്ധ്യപൗരസ്ത്യ, ഇസ്രയേലി വീടുകളിലേക്കു കയറുമ്പോൾ അഥിതികൾക്ക് കാലുകഴുകുവാൻ ജലം നൽകുന്നത് ഒരു ഉപചാരത്തിന്റെ ഭാഗമായി മാറുകയായിരുന്നു. കിടക്കുവാൻ കട്ടിലിലേക്കു കയറും മുമ്പും ഭക്ഷണത്തിനു മുമ്പും കാലുകഴുകുന്നതും ഇസ്രയേലി ജീവിതരീതിയുടെ ഭാഗമാണു. യഹൂദപുരോഹിതന്മാർക്കു അവരുടെ ആരാധനാലയത്തിലെ വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുന്നതിനു മുമ്പ് കാലും കൈയ്യും കഴുകി ശുദ്ധിവരുത്തുന്നത് ആവശ്യമാണു.

പക്ഷെ യഹൂദന്റെ പെസഹാ ആചരണം ക്രൈസ്തവ വിശ്വാസങ്ങളിൽ നിന്നും വ്യത്യസ്തമായി കാൽകഴുകുന്നതിനുപകരം ചെരുപ്പിട്ട് വടിപിടിച്ച് യാത്രപോകുവാൻ ഒരുങ്ങി തിടുക്കത്തിലാണു. യഹൂദൻ താൻ അടിമയും പ്രവാസിയുമായിരുന്ന ഈജിപ്തിൽ നിന്നും മോശയുടെ നേതൃത്വത്തിൽ രക്ഷപെടുന്നതിന്റെയും പലയാനത്തിന്റെയും മരുഭൂമിയിലെ കൂടാരവാസത്തിന്റെയും ഓർമ്മയിലാണു. ആ രാത്രി യഹൂദ വിശ്വാസങ്ങളിൽ രക്തചൊരിച്ചിലിന്റേതാണു. തന്നെ അടിമയാക്കിയിരുന്ന ഫറവോയുടെ ഈജിപ്ഷ്യൻ വീടുകളിൽ ആദ്യജാതന്റെ രക്തചൊരിച്ചിലും അതിനൊപ്പം അടിമയായ യഹൂദന്റെ വിമോചനവുമാണൂ നടക്കുന്നത്. തന്റെ ഉടയാടകൾക്കുമെലെ അരക്കച്ചകെട്ടി പാദങ്ങളിൽ ചെരുപ്പിട്ട്, യാത്രയിൽ താൻ ഉപയോഗിക്കുന്ന വടി ഊന്നിപിടിച്ച് യാത്രപുറപ്പെടുവാൻ തയ്യാറായിട്ടാണു യഹൂദൻ തന്റെ പെസഹ കഴിക്കേണ്ടത്. അത് ഫറൊവൊന്റെ അടിമത്വത്തിൽ നിന്നും വിമോചനത്തിലേക്കുള്ള യാത്രയിൽ രാത്രി തിടുക്കപ്പെട്ടു കഴിക്കുന്ന ഭക്ഷണമാണു. അവൻ ആടിനെ തൊലി ഉരിച്ച് ഉടലും, കാലും പിണ്ഡവും ഒന്നും നീക്കം ചെയ്യാതെ അതുപോലെ ചുട്ട്, കുഴച്ചുവച്ച മാവ് പുളിക്കാൻ കാക്കാതെ ചുട്ട അപ്പത്തിനൊപ്പം തിടുക്കപ്പെട്ടു യാത്ര പുറപ്പെടുവാൻ തയ്യാറായി അവൻ പെസഹയുടെ ഭക്ഷണം കഴിക്കുന്നത്.

Read More >>