ദാവീദ് പുത്രന് 'ഹോശാനാ...'

ഈസ്റ്ററിന് തൊട്ടുമുമ്പത്തെ ഞായറാഴ്ചയാണ് ഹോശാന ഞായറായി ആചരിക്കുന്നത്. എല്ലാ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ഈ ദിവസം പ്രത്യേക പ്രാർത്ഥനകളുണ്ടാകും.

ദാവീദ് പുത്രന് ഹോശാനാ...

ഹോശാന ഒരു തുടക്കമാണ്, ക്രിസ്തു ക്രൂശിലെ മരണത്തോളം ചെന്നെത്തിയ പീഡാനുഭവങ്ങളുടെ തുടക്കമാണ് അത്. വിശുദ്ധവാരം ആരംഭിക്കുന്നതും ഹോശാനയില്‍ നിന്നു തന്നെ. ഇനിയുള്ള ഒരാഴ്ച തീവ്ര ക്രൈസ്തവര്‍ക്ക് നോമ്പിന്റെയും, പീഡാസഹന ഓർമ്മാചരണത്തിന്റെയും പുണ്യ ദിവസങ്ങളായിരിക്കും.

ക്രിസ്തു ജറുസലേമിലേയ്ക്ക് രാജാവായി എഴുന്നള്ളിയതിന്റെ ഓർമ്മയാചരണമാണ് ഹോശാന. ലോകരക്ഷ നേടിത്തന്ന ത്യാഗത്തിനു തുടക്കം കുറിച്ച ദിനം എന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും ദിനമാണിത്.

കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജെറുസലേമിലേയ്ക്ക് കഴുതപ്പുറത്തേറി വന്ന ക്രിസ്തുവിനെ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വീശി 'ഹോശാന ഗീതം പാടി ജനക്കൂട്ടം എതിരേറ്റു.'രക്ഷ അടുത്തിരിക്കുന്നു, ഇപ്പോൾ ഞാൻ രക്ഷ നേടും' എന്നെല്ലാമാണ് ഹെബ്രായ ഭാഷയിൽ ഹോശാന എന്ന വാക്കിന്‍റെ അർത്ഥം.

ഈസ്റ്ററിന് തൊട്ടുമുമ്പത്തെ ഞായറാഴ്ചയാണ് ഹോശാന ഞായറായി ആചരിക്കുന്നത്. എല്ലാ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ഈ ദിവസം പ്രത്യേക പ്രാർത്ഥനകളുണ്ടാകും. ചില സഭകള്‍ കുരുത്തോല വെഞ്ചെരിപ്പും കുരുത്തോലയേന്തിയുള്ള പ്രദക്ഷിണവും നടത്തുന്നു.

Read More >>