മദർ മറിയം ത്രേസ്യയുടെ വിശുദ്ധ പദവി ;റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടറോട് വിശദീകരണം തേടും

'വിശുദ്ധ മയത്വത്തിന്റെ അത്ഭുതകരമായ ഇടപെടലാണ് കുഞ്ഞിനെ രക്ഷിച്ചതെന്നായിരുന്നു അമൽ ആശുപത്രിയിലെ ഡോ: ശ്രീനിവാസൻ മെഡിക്കൽ റിപ്പോർട് നൽകിയത്.

മദർ മറിയം ത്രേസ്യയുടെ വിശുദ്ധ പദവി ;റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടറോട് വിശദീകരണം തേടും

മദർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് അനുവദിച്ചു നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റിന്മേൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അന്വേഷണം നടത്തുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ തൃശൂർ അമല ആശുപത്രിയിലെ ഡോക്ടറായ ശ്രീനിവാസനോട് വിശദീകരണം തേടുന്നതാണ് പ്രാരംഭ നടപടി. സഭ നടത്തുന്ന സ്വകാര്യ മെഡിക്കൽ കോളേജാണ് തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.

ഒരു വ്യക്തിയുടെ മധ്യസ്ഥ പ്രാർത്ഥനയിൽ അത്ഭുത രോഗസൗഖ്യങ്ങൾ ലഭിക്കുന്നതിനെ പരിഗണിച്ചാണ് വത്തിക്കാൻ 'വിശുദ്ധ പദവി' അംഗീകരിച്ചു നൽകുന്നത്. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ക്രിസ്റ്റഫർ ജോഷി എന്ന കുഞ്ഞിന് മദർ മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ അത്ഭുതരോഗ സൗഖ്യം ലഭിച്ചു എന്ന മെഡിക്കൽ റിപ്പോർട് പരിഗണിച്ചാണ് വത്തിക്കാൻ മദർ മറിയം ത്രേസ്യക്ക് 'വിശുദ്ധ പദവി' പ്രഖ്യാപിച്ചത്. 'വിശുദ്ധ മയത്വത്തിന്റെ അത്ഭുതകരമായ ഇടപെടലാണ് കുഞ്ഞിനെ രക്ഷിച്ചതെന്നായിരുന്നു അമല ആശുപത്രിയിലെ ഡോ: ശ്രീനിവാസൻ മെഡിക്കൽ റിപ്പോർട് നൽകിയത്.

എന്നാൽ, ഐഎംഎ സംസ്ഥാന യൂണിറ്റ് യോഗത്തിൽ വച്ച് ഇതിനെതിരെ നിശിത വിമർശനം ഉയർന്നു.

നിരവധി ഡോക്ടർമാർ സഹപ്രവർത്തകന്റെ നടപടിയെ ചോദ്യം ചെയ്തു രംഗത്തെത്തി. ശരിയായ വൈദ്യചികിത്സയിലൂടെ രോഗങ്ങൾ ഭേദമാകുമെന്നിരിക്കെ മെഡിക്കൽ എത്തിക്ക്‌സിനെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് നൽകാനുണ്ടായ സാഹചര്യത്തെ പരിശോധിക്കണമെന്നു എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു. അത്ഭുതത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയ അമല ആശുപത്രിയിലെ നിയോനെറ്റോളജിസ്റ്റ് ഡോ. ശ്രീനിവാസനോട് വിശദീകരണം തേടാൻ സമിതി ആവശ്യപെട്ടിട്ടുണ്ട്.

" ഞങ്ങൾ ഒരു വിശ്വാസത്തിനും എതിരല്ല, ഓപ്പറേഷൻ ചെയ്യാൻ കയറും മുമ്പേ എല്ലാവരാലും അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് പ്രാർത്ഥിക്കാറുണ്ട്. എന്നാൽ ഒരു അത്ഭുതത്തിനു വേണ്ടി മെഡിക്കൽ റിപ്പോർട്ടുകൾ നൽകുന്നതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. പ്രാർത്ഥന കൊണ്ട് മാത്രം ഒരാളുടെ രോഗം ഭേദപ്പെട്ടുമെന്നു രേഖപ്പെടുത്തുന്നത് വലിയ തെറ്റാണ് " ഐഎംഎ കേരള യൂണിറ്റ് സെക്രട്ടറി ഡോ:എൻ സുൽഫി മാധ്യമങ്ങളോട് പ്രതികരിച്ചു.

1876ലാണ് മറിയം ത്രേസ്യയുടെ ജനനം. 1999ല്‍ ധന്യയായും 2000ത്തില്‍ വാഴ്ത്തപ്പെട്ടവളായും മറിയം ത്രേസ്യയെ വത്തിക്കാന്‍ പ്രഖ്യാപിച്ചിരുന്നു . കേരളത്തില്‍ നിന്ന് വിശുദ്ധയാക്കപ്പെടുന്ന നാലാമത്തെയാളാണ് മദർ മറിയം ത്രേസ്യ.

Read More >>