കുട്ടവഞ്ചിയിൽ കുത്തിമറിഞ്ഞ് പരിശുദ്ധ യൂലിയോസ്

ബനിയനിയനും ജീന്‍സുമിട്ട പെണ്ണുങ്ങളൊന്നും എന്‌റെ കൈ മുത്തേണ്ടെന്ന തിരുമേനിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. അഹമ്മദാബാദ് ഭദ്രാസനത്തിന്‌റെ മെത്രാനും കുന്ദംകുളം ഭദ്രാസനത്തിന്‌റെ സഹായമെത്രാനുമാണ് പുലിക്കോട്ടില്‍ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്.

കുട്ടവഞ്ചിയിൽ കുത്തിമറിഞ്ഞ് പരിശുദ്ധ യൂലിയോസ്

കോന്നിക്കടുത്തുള്ള അച്ചന്‍കോവിലാറില്‍ കുട്ടവഞ്ചിയില്‍ മലര്‍ന്നുകിടക്കുന്ന് സവാരി നടത്തിയ തിരുമേനിയെ അറിയാമോ? അഹമ്മദാബാദ് ഭദ്രാസനത്തിന്‌റെ മെത്രാനും കുന്ദംകുളം ഭദ്രാസനത്തിന്‌റെ സഹായമെത്രാനുമായ പുലിക്കോട്ടില്‍ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസാണ് അദ്ദേഹം.

തിരുപ്പട്ടം കിട്ടിയ ഉടനേ അമേരിക്കയിലെത്തിയ ഗീവര്‍ഗ്ഗീസ് തിരുമേനി മെത്രാന്റെ തലപ്പാവിനോട് സാമ്യമുള്ള കോലമണിഞ്ഞ ചിത്രം ഫേസ്ബുക്കിലിടുകയും വിശ്വാസികള്‍ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലെ പുകിലുനുശേഷം നാട്ടിലെത്തിയ തിരുമേനിയെ ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിങ് കമ്മിറ്റിയില്‍ വിശ്വാസികള്‍ വിചാരണ ചെയ്തു. വിശ്വാസികളുടെ പ്രതികരണം കണ്ട് പ്രകോപിതനായ ഗീവര്‍ഗ്ഗീസ് തന്നെ വിമര്‍ശ്ശിച്ചവര്‍ക്ക് രൂക്ഷമായ ഭാഷയിലാണ് മറുപടികൊടുത്തത്. വിശ്വാസികള്‍ക്കിടയിലും റാഡിക്കലായി ചിന്തിക്കുന്നവരുണ്ടല്ലോ. അതിലൊരാള്‍ ബര്‍മ്മുടയിട്ട തിരുമേനി അവിടെയിരിക്കൂ എന്നു പറയുകയും ചെയ്തു.

ബനിയനിയനും ജീന്‍സുമിട്ട പെണ്ണുങ്ങളൊന്നും എന്‌റെ കൈ മുത്തേണ്ട. അഹമ്മാദാബാദിലെ മലങ്കര സഭയിലെ സ്ത്രീജനങ്ങളോടുള്ള തിരുമേനിയുടെ താക്കീത് ഇങ്ങനെയായിരുന്നു.

ഗുജറാത്തില്‍നിന്നുള്ള നരേന്ദ്രമോദിക്കും ബിജെപിയ്ക്കുമായിരിക്കണം മലങ്കര വിശ്വാസികളുടെ വോട്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദാബാദ് ഭദ്രാസനത്തിലെ വിശ്വാസികളോട് ആഹ്വാനം നടത്താനും ഗീവര്‍ഗ്ഗീസ് തിരുമേനി മടിച്ചില്ല. പള്ളിയിൽ കുർബ്ബാന മധ്യേ നടത്തുന്ന സുവിശേഷ പ്രസംഗം അമേരിക്കൻ യാത്രയ്ക്കിടയിൽ വിമാനത്തിലിരുന്നുകണ്ട സിനിമാ കഥകളാണെന്നതും വിശ്വാസികളെ ചൊടിപ്പിച്ചിട്ടുണ്ട്.

വിശ്വാസികളോട് കടുത്ത സദാചാരത്തിന്റെ ഭാഷയില്‍ ഇടപെടുന്ന തിരുമേനിയ്ക്ക് തോന്നുംവിധം ഉല്ലസിക്കാമോ എന്നാണ് വിശ്വാസികള്‍ ഉയര്‍ത്തുന്ന സംശയം.