ബൈബിളിലെ വെട്ടുക്കിളി

ദൈവം അയച്ച എട്ടാമത്തെ ബാധയായിട്ടാണ് ബൈബിളിൽ വെട്ടുക്കിളികളെ രേഖപ്പെടുത്തിയിരിക്കുന്നത്

ബൈബിളിലെ വെട്ടുക്കിളി

വലിയ കൂട്ടങ്ങ​ളാ​യി ദേശാ​ടനം നടത്തുന്ന ഒരുതരം പുൽച്ചാ​ടിയാണ് വെട്ടുക്കിളി. മോശ​യു​ടെ കാലത്തിൽ ഭക്ഷ്യ​യോ​ഗ്യ​മായ, ശുദ്ധി​യുള്ള ഒരു ജീവി​യാ​യി ഇതിനെ പട്ടികപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പോകുന്ന വഴിയി​ലു​ള്ളതെ​ല്ലാം തിന്നു​തീർക്കുന്ന വെട്ടി​ക്കി​ളി​ക്കൂ​ട്ടം ഒരു ബാധ​യാണ്; അതു വരുത്തിവെ​ക്കുന്ന നാശനഷ്ടം വളരെ വലുതാ​യിരിക്കുമെന്നാണ് പഴയനിയമത്തിൽ പറയുന്നു—പുറ 10:14

ശരീരം:

വെട്ടുക്കിളിക്ക്‌ അഞ്ചു സെൻറിമീറററോ അതിൽക്കൂടുതലോ നീളമുണ്ട്‌. അതിനു രണ്ടു ജോടി ചിറകുകളും നടക്കാൻ നാലു കാലുകളും ചാട്ടത്തിനു വീതിയുള്ള തുടകളുള്ള നീളം കൂടിയ രണ്ടു കാലുകളുമുണ്ട്‌.

ബാധ:

ബൈബിൾ കാലങ്ങളിൽ വെട്ടുക്കിളി ബാധ ഒരു കടുത്ത വിപത്തായിരുന്നു. യഹോവയുടെ ന്യായവിധിയുടെ പ്രകടനമായിട്ടാണ് ബൈബിളിൽ ഇതിനെ വിവക്ഷിച്ചിരിക്കുന്നത്. യിസ്രായേൽ ജനതയെ രക്ഷപ്പെടുത്താൻ ഈജിപ്‌തിലുണ്ടായ എട്ടാമത്തെ ബാധയാണ് വെട്ടുക്കിളി ശല്യം.

വേഗത:

അതിവേഗതയിൽ കാറ്റിനൊപ്പമാണ് വെട്ടുക്കിളികൾ എത്തുന്നത്. അവ വരുന്നതിന്റെ ശബ്ദം രഥങ്ങളുടേ ശബ്ദത്തോടും വൈക്കോൽ തുറുവിനു തീ പിടിക്കുന്നതിനോടും ബൈബിളിൽ ഉപമിച്ചിരിക്കുന്നു. പത്തു കിലോമീററർ അകലെപ്പോലും അതു കേൾക്കാൻ കഴിയുമത്രേ. (യോവേൽ 1:4; 2:5, 25) കാററ്‌ അനുകൂലമാണെങ്കിൽ എത്ര കിലോമീറററുകൾ പിന്നിടാനും അവയ്‌ക്കു കഴിയും.

ദൂരം:

കരയിൽനിന്ന്‌ 1,600-ലധികം കിലോമീററർ അകലെ സമുദ്രത്തിൽപ്പോലും വെട്ടുക്കിളിക്കൂട്ടങ്ങളെ ആളുകൾ കണ്ടിട്ടുണ്ട്‌. എന്നാൽ, അനുകൂലമല്ലാത്ത കാററുകൾക്ക്‌ അവയെ വെള്ളത്തിൽ വീഴ്‌ത്തി കൊന്നുകളയാൻ കഴിയും. (പുറപ്പാടു 10:13, 19) പറന്നുപോകുന്ന ഒരു വലിയ വെട്ടുക്കിളിക്കൂട്ടത്തെ സൂര്യപ്രകാശത്തെ മറച്ചുകളയുന്ന ഒരു മേഘത്തോടു വരെ ബൈബിളിൽ താരതമ്യപ്പെടുത്തുണ്ട്—യോവേൽ 2:10

ആക്രമണം:

വെട്ടുക്കിളികളുടെ ആക്രമണത്തിനു ഏതു പ്രദേശത്തെയും മരുഭൂമി പോലെയാക്കാനാകും, കാരണം അവയുടെ വിശപ്പ്‌ അത്രയ്‌ക്കും ഭീകരമാണ് (യോവേൽ 2:3) ഒരു വെട്ടുക്കിളിക്ക്‌ ഒററ ദിവസം അതിന്റെ ശരീരഭാരത്തിനു തുല്യമായ ഭക്ഷണം അകത്താക്കാനാകും; ആനുപാതികമായി ഒരു മനുഷ്യൻ കഴിക്കുന്നതിന്റെ നൂറിരട്ടിയാണ്

ആയുസ്സ്:

വെട്ടുക്കിളിയുടെ ആയുസ്സ്‌ നാലു മാസത്തിനും ആറു മാസത്തിനും ഇടയിലാണെന്നു ഗവേഷണം സൂചിപ്പിക്കുന്നു.നഹൂം 3:16 വെട്ടുക്കിളി അതിന്റെ തോലുരിയുന്നതായി പരാമർശിച്ചിരിക്കുന്നു. വളർച്ചയെത്തിയ ഘട്ടത്തിലെത്താൻ ഒരു വെട്ടുക്കിളി അഞ്ചു പ്രാവശ്യം അതിന്റെ പടം പൊഴിക്കും.

Read More >>