വ്യാജ ബിഷപ്പിന് അബദ്ധങ്ങളുടെ ഘോഷയാത്ര

കെപി യോഹന്നാനെ ബിഷപ്പായി വാഴിച്ചത് സിഎസ്‌ഐ സഭയാണ് എന്ന് നേരത്തെ ബിലീവേഴ്‌സ് ചര്‍ച്ച് അവകാശപ്പെട്ടത് വിവാദമായിരുന്നു.

വ്യാജ ബിഷപ്പിന് അബദ്ധങ്ങളുടെ ഘോഷയാത്ര

സുറിയാനി ക്രിസ്ത്യൻ സഭകളുടെ പരമോന്നത അധ്യക്ഷസ്ഥാനമാണ് ബിഷപ്പ് അല്ലെങ്കിൽ മെത്രാപോലീത്തമാർക്കുള്ളത്. വർഷങ്ങൾ നീണ്ട ആത്മീയ സമർപ്പണമുള്ള ജീവിതത്തിനു ശേഷമാണ് ഒരു വൈദികൻ ഈ ഉന്നത സ്ഥാനത്തേക്ക് അർഹത നേടുന്നത്. പ്രാർത്ഥനകളും സഭയുടെ ആചാരാനുഷ്ഠാനങ്ങളും ഇവർക്ക് മനഃപാഠമായിരിക്കും. അനുഭവങ്ങൾ നൽകുന്ന മനസാന്നിധ്യം ആത്മീയതയിൽ തിളങ്ങുകയും ചെയ്യും.

എന്നാൽ നിയമങ്ങൾ ഒന്നും പാലിക്കാതെ താൻ മെത്രാപ്പോലീത്തയാണ് എന്ന് സ്വയം പ്രഖ്യാപിച്ചു ഒരാൾ തുനിഞ്ഞിറങ്ങിയാലോ? അബദ്ധങ്ങൾ വരുന്ന വഴി പിന്നെ പറയുകയേ വേണ്ട. കെ.പി യോഹന്നാൻ എന്ന സ്വയം പ്രഖ്യാപിത ബിഷപ്പിന് സംഭവിച്ചതും അതാണ്.

മദ്ബഹയിൽ സഹായത്തിനു നിന്നവർ എഴുതി നൽകിയ പേപ്പറിൽ നോക്കി കുർബാന ചൊല്ലുന്ന കെ.പി.യോഹന്നാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. 'ഈ നിന്റെ ആട്ടിക്കൂട്ടത്തെ വാഴ്ത്തണമേ' എന്നുള്ളതിന് പകരം 'ഈ നിന്റെ ആധാര്‍ കാര്‍ഡ് വാഴ്ത്തണമേ' എന്ന് വ്യാജ ബിഷപ്പ് പറയുന്നതും കേള്‍ക്കാം.

കെപി യോഹന്നാനെ ബിഷപ്പായി വാഴിച്ചത് സിഎസ്‌ഐ സഭയാണ് എന്ന് നേരത്തെ ബിലീവേഴ്‌സ് ചര്‍ച്ച് അവകാശപ്പെട്ടത് വിവാദമായിരുന്നു. സിഎസ്‌ഐ സഭ യോഹന്നാനെ ഒരിക്കലും അഭിഷേകം നടത്തിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും ബിഷപ്പ് തോമസ് കെ ഉമ്മന്‍ പ്രതികരിച്ചതോടെ ആ അവകാശവാദവും ഇല്ലാതെയായി..Read More >>