സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

കൊച്ചി പുല്ലുവഴിയിലെ പൈലി- എലിസ ദമ്പതികളുടെ 7 മക്കളില്‍ രണ്ടാമത്തെയാളാണ് സിസ്റ്റര്‍ റാണി മരിയ.

സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ദൈവദാസി സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നാകും സിസ്റ്റര്‍ അറിയപ്പെടുക. നാമകരണ നടപടികള്‍ക്കായുള്ള കര്‍ദിനാള്‍മാരുടെ തിരുസംഘത്തിന്‍റെ ഇതുസംബന്ധിച്ച നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച് ഒപ്പുവച്ചു.

കൊച്ചി പുല്ലുവഴിയിലെ പൈലി- എലിസ ദമ്പതികളുടെ 7 മക്കളില്‍ രണ്ടാമത്തെയാളാണ് സിസ്റ്റര്‍ റാണി മരിയ.

41 വയസുള്ളപ്പോള്‍ 1995 ഫെബ്രുവരി 25 ന് ഇന്‍ഡോറില്‍ വച്ചാണ് സിസ്റ്റര്‍ റാണി മരിയ കൊല്ലപ്പെടുന്നത്. കേരളത്തിലേക്കുള്ള ബസ് യാത്രയ്ക്കിടെ പിന്തുടര്‍ന്നെത്തിയ വാടകകൊലയാളി സിസ്റ്റര്‍ റാണിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശിലെ കീഴാളന്മാരുടെ ഇടയില്‍ സാമൂഹിക സേവനം നടത്തിയ സിസ്റ്റര്‍ തങ്ങളുടെ അപ്രമാദിത്വത്തിനു ഭീഷണിയാകുമെന്നു കരുതിയ ഭൂവുടമകളാണ് കൊലയ്ക്കു പിന്നില്‍.

മധ്യപ്രദേശിലെ ദേവസ് ജില്ലയിലാണ് സിസ്റ്റര്‍ റാണി മരിയയെ അടക്കം ചെയ്തിട്ടുള്ളത്.

വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. അതുവരെ ധന്യയായ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ എന്ന പേരിലാകും അറിയപ്പെടുക

Read More >>