ജഡം വച്ച് സഭാതര്‍ക്കം: 95 വയസുകാരന്റെ മൃതദേഹം ഒരു ദിവസം വഴിയില്‍ വച്ചു സമരം; തീരുമാനമാകാതെ വീട്ടിലേക്ക് മാറ്റി

യാക്കോബായ വിശ്വാസിയായ കട്ടച്ചിറ പളളിക്കലേത്ത് വീട്ടിൽ മാത്തുക്കുട്ടിയുടെ (95) മൃതദേഹം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

ജഡം വച്ച് സഭാതര്‍ക്കം: 95 വയസുകാരന്റെ മൃതദേഹം ഒരു ദിവസം വഴിയില്‍ വച്ചു സമരം; തീരുമാനമാകാതെ വീട്ടിലേക്ക് മാറ്റി

യാക്കോബായ ഓർത്തഡോക്സ് സഭാതര്‍ക്കം കോടതിവിധിയിലും അവസാനിക്കുന്നില്ല. മരണപ്പെട്ട 95 കാരന്റെ ശവസംസ്ക്കാര ശുശ്രുഷയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കായംകുളം കട്ടചിറയില്‍ യാക്കോബായ സഭാവിശ്വാസികള്‍ മൃതദേഹം വഴിയില്‍ വച്ചു പ്രതിഷേധിച്ചു.

യാക്കോബായ സഭയുടെ അവകാശത്തില്‍ മുന്‍പ് ഉണ്ടായിരുന്ന കട്ടചിറ പള്ളി, സമീപകാലത്ത് ഉണ്ടായ സുപ്രീംകോടതി വിധിയോടെ ഓര്‍ത്തോഡോക്സ് സഭയ്ക്ക് ലഭിച്ചിരുന്നു. കോടതി വിധി പ്രകാരം തങ്ങളുടെ വൈദികന് മാത്രമേ പള്ളിയിൽ പ്രവേശനം നൽകാവൂ എന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തോഡോക്സ് സഭ ജില്ല ഭരണകൂടത്തെ സമീപിക്കുകയും തുടര്‍ന്ന്, പൊലീസിന്റെ സാന്നിധ്യത്തില്‍ പള്ളി അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

യാക്കോബായ വിശ്വാസിയായ കട്ടച്ചിറ പളളിക്കലേത്ത് വീട്ടിൽ മാത്തുക്കുട്ടിയുടെ (95) മൃതദേഹം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കട്ടച്ചിറ പള്ളിയില്‍ പ്രവേശിക്കുവാന്‍ യാക്കോബായ വൈദികനെ അനുവദിക്കുകയില്ല എന്ന് ഓര്‍ത്തോഡോക്സ് വിഭാഗം നിലപാടെടുത്തതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.

യാക്കോബായ വിശ്വാസത്തിൽ സംസ്ക്കരിക്കാൻ കഴിയുകയില്ല എന്ന് പോലീസ് അധികാരികൾ പറഞ്ഞതിൽ പ്രതിഷേധിച്ചാണ് രാവിലെ മുതൽ മൃതദേഹവുമായി പള്ളിയിലേക്കുള്ള റോഡിൽ തങ്ങള്‍ നിലക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു.

നേരം വൈകി മൃതദേഹം വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ ഇടപ്പെട്ടു തങ്ങള്‍ക്ക് നീതി ലഭിക്കും വരെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

മലങ്കര സുറിയാനി പള്ളികള്‍ എല്ലാം തങ്ങള്‍ക്ക് ലഭിച്ച സുപ്രീംകോടതി വിധിയെ മുന്‍നിര്‍ത്തി, വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടതില്ല എന്നാണ് ഓര്‍ത്തോഡോക്സ് വിഭാഗത്തിന്റെ പക്ഷം


Read More >>