താൻ പിഴ അടച്ച പണം വിശ്വാസികള്‍ പിരിച്ചു നല്‍കണം; കെ പി യോഹന്നാന്റെ പുതിയ 'സുവിശേഷ തന്ത്രം'

തട്ടിപ്പു കേസിൽ നഷ്ടപരിഹാരം നല്കിയ 37 ദശലക്ഷം ഡോളർ അമേരിക്കൻ വിശ്വാസികളില്‍ നിന്നും ഈടാക്കാന്‍ തന്ത്രമൊരുക്കിയിരിക്കുകയാണ് കെ പി യോഹന്നാൻ.

താൻ പിഴ അടച്ച പണം വിശ്വാസികള്‍ പിരിച്ചു നല്‍കണം;  കെ പി യോഹന്നാന്റെ പുതിയ സുവിശേഷ തന്ത്രം

സാമ്പത്തിക തട്ടിപ്പു കേസിൽ നഷ്ടപരിഹാരം നല്കിയ ലക്ഷക്കണക്കിന് ഡോളർ വിശ്വാസികളില്‍ നിന്നും ഈടാക്കാന്‍ കെ പി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ശ്രമം. ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ 37 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നല്കിയ പണം അമേരിക്കൻ വിശ്വാസികളില്‍ നിന്നും ഈടാക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. ഇത് സംബന്ധിച്ച് വിശ്വാസികള്‍ക്ക് ഇവർ കത്തയച്ചു.

ഇന്ത്യൻ ഗ്രാമങ്ങളിലെ മിഷനറി പ്രവർത്തനത്തിന് എന്ന പേരിൽ അമേരിക്കയിൽ നിന്നും പണം സ്വരൂപിച്ചു സ്വന്തം കുടുംബാംഗങ്ങളുടെ പേരിൽ ആസ്തി വര്‍ധിപ്പിച്ചു എന്ന് കാണിച്ചു കെ പി യോഹന്നാനും ഗോസ്പൽ ഫോർ ഏഷ്യയ്ക്കും എതിരെ ബോർഡ് അംഗങ്ങളായ ഗാർലൻഡ് മർഫി ദമ്പതികള്‍ കേസ് നല്കിയിരുന്നു.

ഈ തുക നല്കി ഒത്തുതീർപ്പാക്കിയ ശേഷം, ദാതാക്കളുടെ സെറ്റിൽമെമെന്റ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു ഗോസ്പൽ ഫോർ ഏഷ്യ വിശ്വാസികള്‍ക്ക് കത്തയച്ചിരിക്കുകയാണ്. ഇതോടെ, ഗോസ്പല്‍ ഫോര്‍ ഏഷ്യ സാമ്പത്തിക നഷ്ടം സഹിച്ചു സുവിശേഷ നടത്തുന്ന കൂട്ടത്തിലല്ല എന്ന് വ്യക്തമാവുകയാണ്.

ഏഷ്യയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തിരിച്ചു പിരിച്ചു നല്‍കണം എന്നാണ് ആവശ്യം. ഇതാദ്യമായല്ല ജിഎഫ്എ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വിശ്വാസികളില്‍ നിന്നും പണപ്പിരിവ് നടത്തുന്നത്. 2012-2013 ലെ ഓഡിറ്റില്‍ ക്ലീന്‍ ചിറ്റ് ലഭിച്ച സംഘടനയാണ് എന്ന് അവകാശപ്പെടുമ്പോഴും അതിന്റെ വിശദാംശങ്ങള്‍ ഇന്നുവരെ പ്രസിദ്ധീകരിക്കുവാന്‍ ജിഎഫ്എ തയ്യാറായിട്ടില്ല.

കൂടാതെ, ഇന്ത്യയില്‍ ഇവര്‍ക്ക് ചാരിറ്റി റെജിസ്ട്രേഷന്‍ നഷ്ടമായതും വിശ്വാസികളെ അറിയിച്ചിട്ടില്ല. ഇത് മറച്ചുപിടിച്ചാണ് 37 ദശലക്ഷം ഡോളർ ഇന്ത്യയിലെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വീണ്ടും അമേരിക്കയില്‍ സംഭാവന ആവശ്യപ്പെടുന്നത്.

ഏറ്റവും ഒടുവില്‍ ജിഎഫ്എ പ്രസിദ്ധീകരിച്ച അവസാന ഓഡിറ്റ് വിവരങ്ങളില്‍ നിന്നും കെ പി യോഹന്നാനും കൂട്ടരും നടത്തുന്ന സാമ്പത്തിക തട്ടിപ്പ് വ്യക്തമാകുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നു.

2013 ൽ ടെക്സാസിലെ വിൽസ് പോയിന്റില്‍ ആസ്ഥാന കെട്ടിടം പണിയാന്‍ ഏകദേശം 20 മില്യൺ ഡോളർ ഒരു അജ്ഞാത ദാതാവില്‍ നിന്നും ലഭിച്ചതായി പ്രസ്തുത ഓഡിറ്റിൽ ജിഎഫ്എ പറഞ്ഞിരുന്നു. എന്നാല്‍ ഈ തുക ഇന്ത്യയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബിലീവേഴ്‌സ് ചർച്ചിന് ലഭിച്ച സംഭാവനയായിരുന്നു എന്ന് പില്‍ക്കാലത്ത് തെളിഞ്ഞു. തുടര്‍ന്നു ഇവാഞ്ചലിക്കൽ കൗൺസിൽ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി ഈ തിരിമറി കണ്ടെത്തി ജിഎഫ്എയുടെ അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും സുവിശേഷ വേലയ്ക്കിറങ്ങി, ആത്മീയത കച്ചവടമാക്കി വളർന്നു വന്ന കെ പി യോഹന്നാനെ നാരദ ന്യൂസ് തുറന്നു കാട്ടിയിരുന്നു. 2016 ൽ നാരദ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് ഈ ആത്മീയ വ്യവസായത്തെ കുറിച്ച് അമേരിക്കൻ മാധ്യമങ്ങൾക്കു വ്യക്തത നൽകിയത്.

ഇന്ത്യയിൽ എത്തുമ്പോൾ മാത്രം 'ബിഷപ്പ്' അമേരിക്കയിൽ ഇപ്പോഴും 'ബ്രദർ' പദവിയിൽ തുടരുകയും ചെയ്യുന്ന ആത്മീയ വ്യാപാരിയാണ് കെ പി യോഹന്നാൻ എന്ന് നാരദ ന്യൂസ് തുറന്നു കാട്ടിയിരുന്നു.

കെപി യോഹന്നാനെ അമേരിക്കൻ കോടതി പിടിച്ചു; 37 ദശലക്ഷം നഷ്ടപരിഹാരം അടയ്ക്കണം: നാരദ വെളിപ്പെടുത്തലുകൾ തെളിവായി

Read More >>